തൃശൂർ: തൃശൂർ പൂരം കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ വെടിക്കെട്ട് തീർന്നിട്ടില്ല.
തൃശൂർ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ ഇപ്പോഴും ‘വെടിക്കെട്ട്’ തുടരുന്നത്. അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൃശൂർ സിറ്റി പൊലീസ് ഇത്തവണത്തെ പൂരം അലങ്കോലമാക്കി എന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണർക്കുമെതിരെ സിറ്റി പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പൂരക്കമ്പക്കാർ വിമർശനങ്ങളും പരിഹാസങ്ങളുമായി എത്തുന്നത്. കടുത്ത ഭാഷയിൽ പൊലീസിനെതിരെ കമന്റുകൾ നിറഞ്ഞിരിക്കുകയാണ് പേജിൽ.പൂരം കുളമാക്കിയപ്പോൾ സമാധാനമായോ പൊലീസേ ,ആർക്കു വേണ്ടിയാണു ഈ പൂരം നടത്തുന്നെ, പൊലീസുകാരുടെ വീട്ടുകാർക്കും ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും വേണ്ടിയോ, ഇനി ഇപ്പോ പൂരം കാണാൻ പൊലീസ് ആവേണ്ടി വരുമോ എല്ലാവരും…, വളരെ മോശം ആയിപ്പോയി…….നിയന്ത്രിച്ച് നിയന്ത്രിച്ച് പൂരം നിർത്തി വെപ്പിച്ചു ഗുഡ് ജോബ്…, എങ്ങനെ എങ്കിലും എക്‌സാം പാസ്സ് ആയി പൊലീസിൽ കേറാമെന്നു കരുതിയാ അതിനും പറ്റാത്ത അവസ്ഥയാണല്ലോ വടക്കുംനാഥാ.. പൊലീസുകാർക്ക് മാത്രം മര്യാദക്ക് പൂരം കാണാൻ പറ്റുമെന്നാ പറയുന്നത്…, ഈ പ്രാവശ്യത്തെ പൂരം ഭംഗിയാക്കി കുളമാക്കി തന്നതിന് വളരെ നന്ദി…, പൂരം കലക്കികൾക്ക് നല്ല നമസ്‌ക്കാരം, അടുത്ത വർഷം കുടമാറ്റത്തിന് മുമ്പേ നിർത്തിവെപ്പിച്ച് ഇതിനേക്കാളും സുരക്ഷ ഒരുക്കണം…,’ എന്നിങ്ങനെയാണ് പൊലീസിനെതിരായ കമന്റുകൾ നീളുന്നത്. തൃശൂർ പൂരം അലങ്കോലമാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം സിറ്റി പൊലീസ് കമ്മീഷണർക്കാണെന്നും നാടിനെ അറിയാത്ത പൊലീസ് നേതൃത്വം എന്നും പൂരം കുളം ആക്കിയവർ എന്നുമൊക്കേയാണ് കമന്റുകൾ നീളുന്നത്.
![IMG_20240421_201018](https://news4media.in/wp-content/uploads/2024/04/IMG_20240421_201018.jpg)