web analytics

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ

കൊച്ചി: എറണാകുളം നഗരത്തിലെ ഇടവഴികളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗികാതിക്രമം നടത്തിയിരുന്ന രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 വടുതല അരൂക്കുറ്റി ഷെഫീക്ക് മൻസിലിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപടി സി.പി. ഉമ്മർ റോഡിൽ താമസിക്കുന്ന മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്.

 കഴിഞ്ഞ ദിവസം അക്രമത്തിനിരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

നഗരത്തിലെ ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.

 മോട്ടോർസൈക്കിളിൽ എത്തി കടന്നുപിടിച്ച് അതിക്രമം നടത്തി കടന്നുകളയുന്നതായിരുന്നു ഇവരുടെ പതിവ് രീതി.

 നാണക്കേടും ഭയവും മൂലം പലരും പരാതി നൽകാതിരിയ്ക്കുന്നതാണ് പ്രതികൾ മുതലെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അക്രമത്തിനിരയായ പെൺകുട്ടി പരാതി നൽകാൻ ധൈര്യപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്.

പരാതിക്കാരി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കലൂർ, കടവന്ത്ര, പാലാരിവട്ടം മേഖലകളിലായി 500ലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

എറണാകുളം നോർത്ത് ഇൻസ്‌പെക്ടർ ജിജിൻ ജോസഫിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ പ്രമോദ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary

Two youths accused of sexually harassing women and girls in the bylanes of Ernakulam city have been arrested by police. The accused allegedly targeted women walking alone, using a motorcycle to approach and assault them before fleeing. Acting on a complaint filed by a recent victim, police analysed footage from over 500 CCTV cameras across multiple areas and identified the suspects. Both accused have been remanded to judicial custody.

ernakulam-street-sexual-harassment-accused-arrested

Ernakulam, Sexual Harassment, Police Arrest, Women Safety, Kerala Crime

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്;ഇത്തവണ തിരുവനന്തപുരവും തിരുവല്ലയും; തലസ്ഥാനത്ത് വമ്പൻ റോഡ് ഷോ!

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

പിങ്ക് സിറ്റിയിൽ ‘പിങ്ക് ആന’; വിവാദ ഫോട്ടോഷൂട്ടിൽ വനംവകുപ്പ് അന്വേഷണത്തിന്

പിങ്ക് സിറ്റിയിൽ 'പിങ്ക് ആന'; വിവാദ ഫോട്ടോഷൂട്ടിൽ വനംവകുപ്പ് അന്വേഷണത്തിന് ജയ്പൂർ: രാജസ്ഥാനിലെ...

ആറ് സ്ത്രീകളിൽ ഒരാൾക്ക് ക്യാൻസർ സാധ്യത; ഐസിഎംആർ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ…!

ആറ് സ്ത്രീകളിൽ ഒരാൾക്ക് ക്യാൻസർ സാധ്യത ഹൈദരാബാദ് നഗരത്തിലെ ആരോഗ്യരംഗത്തെ വരുംനാളുകളിൽ കാത്തിരിക്കുന്ന...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നു; കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി; അമേരിക്കൻ-ഇസ്രായേൽ കപ്പലുകൾക്ക് നിരോധനം

ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നു; കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി ലോകത്തിലെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img