എന്തൊക്കെ ചെയ്തിട്ടും സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; കാരണം ഇതാണ്

കൊ​ച്ചി: എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ എറണാകുളം ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ഴി​ഞ്ഞുപോയത് നാ​ലാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 4088 വി​ദ്യാ​ർ​ഥി​കൾ കൊ​ഴി​ഞ്ഞു​പോ​യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 2011 മു​ത​ൽ 2016 വ​രെ​യു​ള​ള അ​ഞ്ച് വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ഴി​ഞ്ഞു പോ​യ​ത് 5351 പേ​രാ​ണെന്നും റിപ്പോർട്ടിലുണ്ട്. ഇ​ങ്ങനെ നോ​ക്കി​യാ​ൽ കൊ​ഴി​ഞ്ഞു​പോ​ക്കി​ൻറെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇക്കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ മൂ​ന്ന്​ വി​ദ്യാ​ല​യ​ങ്ങ​ളും അ​ട​ച്ചു പൂ​ട്ടി​യി​ട്ടു​ണ്ട്.

​ജി​ല്ല​യി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ഴി​ഞ്ഞു​പോ​യ​ത് 2022-’23ലാ​ണ്. 763 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ ​വ​ർ​ഷം പ​ഠ​നം പൂർത്തിയാക്കാതെ പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 634 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ഴി​ഞ്ഞു​പോ​യി. ഇ​ത് സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ലാ​ണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി പ​ഠി​ക്കു​ന്ന​ത് ജി​ല്ല​യി​ലാ​യ​തി​നാ​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ് എ​ണ്ണം കൂടാൻ കാ​ര​ണം. കോ​വി​ഡ് കാ​ല​മാ​യ 2020-’21ലാ​ണ് എ​ണ്ണത്തിൽ കു​റ​വു​ണ്ടാ​യ​ത്. 117 വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് ആ ​വ​ർ​ഷം കൊ​ഴി​ഞ്ഞ​തെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021-’22ൽ 279 ​വി​ദ്യാ​ർ​ഥി​ക​ളും കൊ​ഴി​ഞ്ഞു​പോ​യിട്ടുണ്ട്.

ഇത്തരത്തിൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ കാ​ര​ണ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. വി​ദ്യാ​ർ​ഥി​കളുടെ പ​ഠ​ന​ത്തോ​ടു​ള​ള വി​മു​ഖ​ത, ര​ക്ഷി​താ​ക്ക​ളു​ടെ താ​ത്പ​ര്യ​മി​ല്ലാ​യ്മ, കു​ടും​ബ​ത്തി​ലെ അ​സ്വ​സ്ഥ​ത​ക​ൾ, സ്ഥി​ര​മാ​യ അ​സു​ഖം, തു​ട​ർ​ച്ച​യാ​യ വാ​സ​സ്ഥ​ലം മാ​റ​ൽ, ശാ​രീ​രി​ക പ​രി​മി​തി​യു​ള​ള കു​ട്ടി​ക​ൾ​ക്ക് മ​റ്റു കു​ട്ടി​ക​ളി​ൽ നി​ന്നു​ള​ള പ​രി​ഹാ​സം, സ്കൂ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം തുടങ്ങിയവയാണ് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ പ്രധാന പ്രശ്നങ്ങൾ.

ഇ​തോ​ടൊ​പ്പം പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം, അ​മി​ത മ​ദ്യ​പാ​നം, സ്കൂ​ളു​ക​ളി​ലേ​ക്കു​ള​ള ദൂ​രം, യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം എ​ന്നി​വ​യും പ്ര​ശ്ന കാ​ര​ണ​മാ​യി സർക്കാർ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ശാ​സ്ത്രം, ഗ​ണി​തം, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളോ​ടു​ള​ള താ​ത്പ​ര്യ​ക്കു​റ​വും ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളെ കൊ​ഴി​ഞ്ഞു പോ​ക്കി​ന് പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് നിലവിൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ വാ​ഹ​ന സൗ​ക​ര്യം, കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക-​യൂ​നി​ഫോം-​ഭ​ക്ഷ​ണ വി​ത​ര​ണം, ക​ലാ​കാ​യി​ക പാ​ഠ്യേ​ത​ര പ്ര​വൃ​ത്തി​ക​ൾ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും സർക്കാർ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ക്ലാ​സി​ൽ എ​ത്താ​ത്ത കു​ട്ടി​ക​ളു​ടെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പി.​ടി.​എ​യും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഇ​ട​പെ​ട​ലു​ക​ളും കാ​ര്യ​ക്ഷ​മ​മാ​ക്കിയിട്ടുണ്ട്. ശാ​രീ​രി​ക പ​രി​മി​തി​ക​ളു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ, മ​തി​യാ​യ എ​ണ്ണം വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മി​ക​വ് ഉ​യ​ർ​ത്തു​ന്ന​തി​ന്​ വി​വി​ധ ഇ​ട​പെ​ട​ലു​ക​ളും സർക്കാർ ഇപ്പോൾ ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​ൻറെ ഫ​ല​മാ​യി കൊ​ഴി​ഞ്ഞു​പോ​ക്ക് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞെ​ന്നാ​ണ് വ​കു​പ്പി​ൻറെ വി​ല​യി​രു​ത്ത​ൽ.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം പ്രായമുള്ള കുഞ്ഞ് മരിച്ചു; വീഴ്ചയില്ലെന്ന് ആ​ശു​പ​ത്രി അധികൃതർ

പ​ത്ത​നം​തി​ട്ട: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം മാത്രം പ്രാ​യ​മുള്ള കു​ഞ്ഞ് മ​രി​ച്ച​തി​ന്...

ഞെട്ടി നഗരം ! ഡോക്ടറും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം മരിച്ച നിലയിൽ

നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ ആണ് സംഭവം. ദമ്പതിമാരും...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു....

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!