ഇലക്‌ട്രോണിക് ഉല്‍പന്ന നിര്‍മ്മാതാക്കളായ സോണി ഇന്ത്യക്ക് പിഴയിട്ട് എറണാകുളം ജില്ല ഉപഭോക്ത്യതൃ തര്‍ക്ക പരിഹാര കോടതി.ടിവി സോണി ഇന്ത്യ 43,400 രൂപയും സര്‍വ്വീസ് സെന്ററുമായി ചേര്‍ന്ന് 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.Ernakulam District Consumer Disputes Redressal Court slaps fine on electronics maker Sony India.
ഏതെങ്കിലും ഉൽപന്നങ്ങളുടെ നിർമ്മാണം നിര്‍ത്തിയാലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത കമ്പനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയുടെ നടപടി.
കലൂര്‍ സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അബ്ദുല്‍ റസാക്കാണ് സോണി ഇന്ത്യ, മഡോണ ഇലക്ട്രോണിക്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.
2013ല്‍ 62,000 രൂപയ്ക്കാണ് പരാതിക്കാരന്‍ സോണി കമ്പനിയുടെ ടിവി വാങ്ങിയത്. ആറു വര്‍ഷത്തിനകം ടിവി പ്രവര്‍ത്തന രഹിതമായി. റിപ്പയര്‍ ചെയ്യുന്നതിനായി സര്‍വീസ് സെന്ററെ സമീപിച്ചു. വാറണ്ടി കാലാവധി കഴിഞ്ഞതിനാല്‍ ഫ്രീ സര്‍വീസ് നല്‍കാനാവില്ല; ടിവിയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമല്ലെന്നും സര്‍വീസ് സെന്റര്‍ അറിയിച്ചു.
33,000 രൂപ നല്‍കിയാന്‍ പ്രത്യേക ഓഫറിലൂടെ പുതിയ ടിവി നല്‍കാമെന്ന് വാഗ്ദാനവും അവര്‍ നല്‍കി. വാങ്ങിയ ടിവി റിപ്പയര്‍ ചെയ്തു നല്‍കാതെ വലിയ വില കൊടുത്ത് പുതിയ ടിവി വില്‍ക്കാനുള്ള എതിര്‍കക്ഷികളുടെ നീക്കം അധാര്‍മികമായ കച്ചവട രീതിയാണെന്ന് പരാതിക്കാരന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.
ടിവിയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമല്ലാത്തതിന് ഉത്തരവാദി സര്‍വീസ് സെന്റര്‍ അല്ല, ടിവിയുടെ നിര്‍മ്മാതാക്കളാണെന്നും സര്‍വീസ് സെന്റര്‍ വാദിച്ചു
വില്‍പ്പനാനന്തര സേവനം നല്‍കാതെ പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുന്ന വ്യാപാര രീതി അംഗീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് കോടതി പിഴ ചുമത്തിയത്.
വാങ്ങിയ ഉല്‍പന്നം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാനുള്ള ഉപഭോക്താവിന്റെ ‘റൈറ്റ് ടു റിപ്പയര്‍ ‘എന്ന അവകാശത്തിന്റെ ലംഘനമാണിതെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.