എംപോക്‌സ് വ്യാപനം ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ രൂക്ഷമായതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ചയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Epox outbreak: WHO declares health emergency
വൈറസ് വ്യാപനം രൂക്ഷമായതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. എംപോക്‌സിനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി ആഫ്രിക്ക സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം വരുന്നത്.
വസൂരി രോഗത്തിന് കാരണമായ വൈറസിന്റെ അതേ കുടുംബത്തില്‍പ്പെട്ടതാണ് എംപോക്‌സിന് കാരണമായ വൈറസും. പനി, വിറയല്‍, ശരീര വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, കൈകള്‍, നെഞ്ച്, ലൈംഗിക അവയവങ്ങള്‍ എന്നിവടങ്ങളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടും.
എംപോക്‌സ് 1958ലാണ് ശാസ്ത്രജ്ഞര്‍ ആദ്യമായി കണ്ടെത്തുന്നത്. കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് മുമ്ബ് മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ആളുകള്‍ക്കിടയിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.