ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ- ശക്തികൾ; സിപിഎം നേതാവ് ഇപി ജയരാജൻ

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. ആശ വർക്കർമാരുടെ താൽപര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാരാണ് കേരളത്തിലേതെന്നും സംസ്ഥാനത്ത് ആശാവർക്കർമാർ സമരം നടത്തേണ്ട സാഹചര്യമില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

അനാവശ്യ സമരം സൃഷ്ടിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ചില ശക്തികളുടെ ശ്രമമാണിത്. സമരത്തിന് പിന്നിൽ ഗൂഢ വർഗീയ തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും സമരത്തിൽ പങ്കെടുക്കുന്നവരിൽ പലരും ആശാവർക്കർമാർ അല്ലെന്നും ജയരാജൻ ആരോപിച്ചു.

ആശാവർക്കർമാർ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്ത് ധാരണ ഉണ്ടാക്കിയ ശേഷം പെട്ടെന്നൊരു ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ആശവർക്കർമാരുടെ താൽപര്യം സംരക്ഷിക്കാൻ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സർക്കാർ ആണ് കേരളത്തിലേത്.

ചില ബാഹ്യ ശക്തികളുടെ വലതുപക്ഷ സംഘടനകളുടെ വർഗീയ സംഘടനകളുടെ തീവ്രവാദി ഗ്രൂപ്പുകളുടെ വലയത്തിൽ അകപ്പെട്ടിട്ടുണ്ട്സഹോദരിമാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തിച്ചത്. സമരത്തിന് വേണ്ടിയിട്ടാണോ ഈ സമരം. കോൺഗ്രസിന്റെ ദയനീയമായ തകർച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോൾ അവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ സംഘടനകൾ സമരത്തിൽ ഭാഗമാകുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

Related Articles

Popular Categories

spot_imgspot_img