ഏറെ നാളത്തെ തർക്കങ്ങൾക്കും സമരങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ സംസ്ഥാനത്ത് ഇന്നുമുതൽ ഡ്രൈവിംഗ് ടെസ്റ്റ് പൂർണതോതിൽ പുനസ്ഥാപിക്കും. സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് നേരെ ഗതാഗത മന്ത്രി ഗണേഷ് കുമാർ അനുഭാവപൂർണ്ണമായ നിലപാടെടുത്തത്തോടെ സമരം അവസാനിപ്പിച്ചു ഡ്രൈവിംഗ് ടെസ്റ്റ് മായി സഹകരിക്കാൻ സമരസമിതി തീരുമാനിക്കുകയായിരുന്നു. സമരം ചെയ്ത ദിവസങ്ങളിൽ മുടങ്ങിയ ടെസ്റ്റുകൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകി. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച സർക്കുലർ സർക്കാർ പിൻവലിക്കില്ല. ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനഃ പരിഷ്കരിക്കും.
മുടങ്ങിക്കിടക്കുന്ന രണ്ടേ മുക്കാൽ ലക്ഷത്തോളം അപേക്ഷകളിൽ ഉടൻ തീർപ്പുണ്ടാകും. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഉള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നിൽ അധികം ഇൻസ്പെക്ടർമാർ ഉള്ള സ്ഥലങ്ങളിൽ 80 ടെസ്റ്റും വീതം നടക്കും. മറ്റൊരു സംവിധാനം ഒരുക്കുന്നത് വരെ രണ്ട് ക്ലച്ചും ബ്രേക്കും ഉള്ള വാഹനങ്ങൾ ഉപയോഗിക്കാം. ഡ്രൈവിംഗ് പരിശീലന ഫീസ് ഏകീകരിക്കും. ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരിഷ്കാരങ്ങളെന്നു അധികൃത്യതർ അറിയിച്ചു.