ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രാജ്ബാഗിലെ ജാഖോലെയിൽ സുരക്ഷാസേന ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കത്വയിൽ കഴിഞ്ഞ നാലുദിവസമായി ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
അതേസമയം കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരമായി ഒരു ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കത്തിലെന്ന് റിപ്പോര്‍ട്ട്. ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ(എല്‍എസി) സുരക്ഷാ ചുമതലയുള്ള ഡിവിഷന്‍ മൂന്നിന് പുറമെയാണ് പുതിയ ഡിവിഷൻ രൂപീകരിക്കുന്നത്.
മേഖലയിലെ സുപ്രധാന നീക്കമായ ഓര്‍ബാറ്റ് നീക്കത്തിലൂടെ രൂപീകരിക്കുന്ന പുതിയ ഡിവിഷന്‍ 72 ഡിവിഷന്‍ എന്നറിയപ്പെടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നൽകുന്ന സൂചന. ഓര്‍ബാറ്റ് എന്നാല്‍ ‘ഓര്‍ഡര്‍ ഓഫ് ബാറ്റില്‍’ എന്നാണ് അര്‍ത്ഥമാക്കുന്നത്, നിലവിലുള്ള സൈനികരെ പുനഃസംഘടിപ്പിക്കുകയും പുനര്‍വിന്യസിക്കുകയും ചെയ്യുന്നതിനെയാണ് റീ-ഓര്‍ബാറ്റ് എന്ന് വിൽക്കുന്നത്.