മികച്ച ലാഭം ലഭിച്ചതോടെ തങ്ങളുടെ ജീവനക്കാർക്ക് ഞെട്ടിക്കുന്ന ആനുകൂല്യങ്ങളാണ് വിമാന കമ്പനിയായ എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 20 ആഴ്ച്ചത്തെ ശമ്പളമാണ് ഇത്തവണ എമിറേറ്റ്‌സ് അധികമായി ജീവനക്കാർക്ക് നൽകുന്നത്. പോയ വർഷം 1870 കോടി ദിർഹത്തമാണ് എമിറേറ്റ്‌സ് ലാഭം നേടിയത്. തുടർച്ചയായ രണ്ടാം വർഷമാണ് എമിറേറ്റ്‌സ് ജീവനക്കാർക്ക് മികച്ച ബോണസ് നൽകുന്നത്. ഈ മാസത്തെ ശമ്പളത്തിനൊപ്പമാണ് ബോണസ് കൈമാറുക.