അർക്കേഡിയയുടെ പിറന്നാൾ ദിവസം തന്നെ അടുത്ത കുട്ടി ജനിച്ചതിന്റെ സന്തോഷത്തിലാണ് ഷിവോൺ; ഇലോൺ മസ്കിന് 14-ാമത്തെ കുട്ടി പിറന്നു

വാഷിങ്ടൻ: ഇലോൺ മസ്കിന് 14-ാമത്തെ കുട്ടി പിറന്നു.ശതകോടീശ്വരനായ മസ്കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്.

മസ്‌കും ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചു. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് ഇവർ കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്.

മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ വേറെയുമുണ്ട്. 2021ലാണ് ഇവർക്ക് ആദ്യമായി കുഞ്ഞ് ജനിക്കുന്നത്.

ഇരുവർക്കും 2024ൽ ജനിച്ച അർക്കേഡിയയുടെ പിറന്നാൾ ദിവസം തന്നെ നാലാമത്തെ കുട്ടി ജനിച്ചതിന്റെ സന്തോഷം ഷിവോൺ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവച്ചു.

മസ്‌കിന് മൂന്ന് പങ്കാളികളിലായി 12 മക്കളാണുള്ളത്. ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളും ഉണ്ട്.

ജസ്റ്റിൻ വിൽസണിൽ ജനിച്ച ആദ്യ കുട്ടി മരിച്ചിരുന്നു. അടുത്തിടെ തന്റെ കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ടെക്‌സസിൽ 295 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.

അതേസമയം, മസ്കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നതാണ് കൗതുകം.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

‘ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം’; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി…

'ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം'; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും കൊച്ചി: ബലാത്സംഗ...

പുതിയ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്

പുതിയ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ് കയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ...

Related Articles

Popular Categories

spot_imgspot_img