ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്‌ലയുടെ സിഇഒ എലോൺ മസ്‌ക്. ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന തലക്കെട്ടുള്ള ഒരു വാർത്ത പങ്കുവെച്ച ഉപയോക്താവിന് മറുപടി നൽകുമ്പോഴാണ് മസ്‌ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയിൽ തട്ടിപ്പ് തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമല്ല എന്ന അടിക്കുറിപ്പും ഉപയോക്താവ് നൽകിയിരുന്നു. Elon Musk praises Indian electoral system
ഇന്ത്യയിലും കാലിഫോർണിയയിലും വോട്ടെണ്ണലിന്റെ വേഗതയെ താരതമ്യം ചെയ്ത മസ്കിന്റെ പ്രതികരണം വലിയ ചര്‍ച്ചകളുടെ വിഷയം ആയി മാറി. ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണിയപ്പോൾ, കാലിഫോർണിയയിൽ വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണെന്ന് മസ്ക് പറഞ്ഞു. 18 ദിവസത്തിനുശേഷവും കാലിഫോർണിയ വോട്ടെണ്ണൽ പ്രക്രിയയിൽ തുടരുന്നുവെന്ന് സൂചിപ്പിക്കുന്ന മറ്റൊരു കമന്റിന് മറുപടി നൽകുകയും ചെയ്തു.
കാലിഫോർണിയയിൽ വോട്ടെണ്ണൽ പൂർത്തിയാകാൻ വൈകുന്നത് പുതിയതല്ല. ഏകദേശം 39 ദശലക്ഷം ജനസംഖ്യയുള്ള ഈ സംസ്ഥാനമാണ് അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. നവംബർ 5-ന് നടന്ന തെരഞ്ഞെടുപ്പിൽ 16 ദശലക്ഷം വോട്ടർമാർ പങ്കെടുത്തു, എന്നാൽ ഇപ്പോഴും 300,000 വോട്ടുകൾ എണ്ണാൻ ബാക്കിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.