ഗൂഡല്ലൂർ: വേനൽ കടുത്തതോടെ മേട്ടുപ്പാളയം ഉൾപ്പെടെ നീലഗിരി വനങ്ങളിലേക്ക് കാട്ടാനകളുടെ വരവ് കൂടി.
നീലഗിരി ജില്ലയിലെ കൂനൂർ, മഞ്ചൂർ വനങ്ങളിലേക്ക് പച്ചപ്പും കുടിനീരും തേടി കാട്ടാനകൾ കൂട്ടമായി എത്തുന്നുണ്ട്.
മരപ്പാലം, ബർലിയാർ തുടങ്ങിയ മേഖലകളിൽ കുട്ടിയാനകളോട് കൂടി പത്തോളം ആനകൾ പല ഭാഗത്തും ചുറ്റി നടക്കുന്നത്.
ചക്ക സീസൺ തുടങ്ങിയതോടെ പാത ഓരങ്ങളിലും രാത്രിയിലും പകലിലും ആനകൾ ഇറങ്ങുന്നുണ്ട്.
കൂനൂർ മേട്ടുപ്പാളയം റോഡിലും കാട്ടാനകൾ സ്ഥിരം കാഴ്ചയാണ്. ചെറിയ വാഹനങ്ങളിൽ പോകുന്നവർ വളരെയധികം ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
ചില സ്ഥലങ്ങളിൽ റോഡ് സൈഡിൽ ചക്കകൾ വിൽക്കുന്നതിനും നിരോധനമുണ്ട്. കാരണം ചക്കകൾക്ക് കേന്ദ്രീകരിച്ച് കാട്ടാനകൾ എപ്പോഴും എത്തും.
കൂട്ടമായും ഒറ്റയായും കാണുന്ന കാട്ടാനകളെ കണ്ട് ഫോട്ടോ എടുക്കുവാൻ വാഹനത്തിൽ നിന്ന് ഇറങ്ങരുത് എന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.









