മാനന്തവാടി: ഓപ്പറേഷൻ ബേലൂർ മഗ്ന കൂടുതൽ ദുഷ്കരമാകുന്നു. ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ ഒപ്പമുള്ള മോഴയാന വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്തു. വെടിയുതിര്‍ത്തു ശബ്ദമുണ്ടാക്കിയാണ് മോഴയെ സംഘത്തിനു തുരത്താനായത്.
ബാവലി വനമേഖലയില്‍ വെച്ച് മോഴയാന മയക്കുവെടി സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിലവിൽ മോഴയാനക്കൊപ്പമാണ് ബേലൂർ മഗ്ന സഞ്ചരിക്കുന്നത്. ഇവ വേഗത്തില്‍ സഞ്ചരിക്കുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്നലെ രണ്ട് തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നെങ്കിലും മയക്കുവെടി വെക്കാന്‍ സാധിച്ചിരുന്നില്ല.
മുള്ള് പടര്‍ന്ന അടിക്കാട് ആനയെ പിടികൂടാനുള്ള ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്നു. അതേസമയം പടമലയില്‍ കാട്ടാനയെ കണ്ട ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.
Read Also: നേത്രാവതി എക്സ്‌പ്രസിൽ തീപിടിത്തം; പൊലീസും ജീവനക്കാരും ചേർന്ന് തീയണച്ചു