ചക്കക്കൊമ്പനും പിന്നാലെ ഇപ്പോൾ തരംഗം ആയിരിക്കുന്നത് വാഴക്കൊമ്പനാണ്. വയനാട്ടിൽ ഇത്തവണ നേന്ത്രവാഴ കൃഷിയിൽ കൈവച്ച ആന ഒറ്റയടിക്കു നശിപ്പിച്ചത് രണ്ടായിരത്തോളം വാഴകളാണ്. വർഷങ്ങളായി കാട്ടാന ശല്യം പതിവായ കരുവളം, കീച്ചേരി, ചാലിൽ, മുണ്ടക്കോമ്പ്, പാലിയോട്ടിൽ എന്നിവിടങ്ങളിലെ നേന്ത്രവാഴ കൃഷിയിടങ്ങളിലാണ് കാട്ടാന ഇറങ്ങി ഇത്രയധികം കൃഷി നശിപ്പിച്ചത്. കഴിഞ്ഞ 6 വർഷമായി തുടർച്ചയായി കൃഷികൾ നശിച്ചിട്ടുണ്ട്. മക്കിയാട് വനമേഖലയിൽ നിന്ന് എത്തുന്ന ഒറ്റയാൻ ആണ് ഇവിടത്തെ സ്ഥിരം പ്രശ്നക്കാരൻ. ആഴ്ചകൾക്കു മുൻപ് കീച്ചേരി പ്രദേശത്ത് പിലാക്കാവ് അണ്ണൻ എന്ന കർഷകന്റെ 150 വാഴകൾ നശിപ്പിച്ചിരുന്നു. 3 മാസം മുൻപ് പുറവഞ്ചേരി ബാലന്റെ 1500 വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. ഈ കൃഷിയിടം ഇപ്പോൾ തരിശായി കിടക്കുകയാണ്. മറ്റ് കർഷകർക്കും ആനയുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചിട്ടുണ്ട് . എന്നാൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ കൃത്യമായി നൽകിയിട്ടും നാമമാത്രമായ തുകയാണു കർഷകർക്ക് ലഭിച്ചത്. വനാതിർത്തിയിലെ വേലി തകർത്താണ് കൃഷി മേഖലയിൽ ഇറങ്ങുന്നത്.
Read also: നിങ്ങൾ വ്യായാമം കുറവുള്ളവരാണോ ? ഈ ഭക്ഷണം നിങ്ങളെ ക്യാൻസർ രോഗിയാക്കും