പെട്രോൾ അടിക്കുന്ന നേരം കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം… ഞെട്ടിച്ച് പുതിയ ചാർജിങ്ങ് സംവിധാനം…!

ലോകത്തെ ഞെട്ടിച്ച് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡി. കുറഞ്ഞ സമയം കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ കഴിയുന്ന ചാർജിങ്ങ് സംവിധാനം പുറത്തിറക്കി. സൂപ്പർ ഇ പ്ലാറ്റഫോം എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിന് 1000 കിലോവാട്ട് ചാർജിങ്ങ് വേഗത കൈവരിക്കാൻ കഴിയും.

അഞ്ചു മിനിട്ടുകൊണ്ട് 400 കിലോമീറ്റർ ഓടാൻ ആവശ്യമായ ചാർജ് സംഭരിക്കാനാകും എന്നതിനാൽ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം കൊണ്ടുവരാൻ കഴിയുന്ന സംവിധാനമാണ് ബി.വൈ.ഡി. അവതരിപ്പിച്ചതെന്ന് നിസ്സംശയം പറയാം.

ഇതോടെ ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ലയ്ക്ക് വൻ തിരിച്ചടിയും ലഭിച്ചിരിക്കുകയാണ്. തീവ്ര വലതുപക്ഷങ്ങൾക്ക് ഒപ്പം നിന്നതിന്റെ പേരിൽ 15 ശതമാനത്തോളം ഇടിവുണ്ടായ ടെസ്ലയുടെ വിപണിയ്ക്ക് പുതിയ ഭീഷണിയാണ് ബി.വൈ.ഡി. എന്നാണ് സാങ്കേതിക രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

ടെസ്ലയുടെ സൂപ്പർ ചാർജറുകൾക്ക് 500 കിലോ വാട്ട് വരെയേ ചാർജിങ്ങ് വേഗത കൈവരിക്കാനാകൂ. തിങ്കളാഴ്ച വാൾ സ്ട്രീറ്റിൽ ടെസ്ല ഓഹരികൾ 4.8 ശതമാനം ഇടിഞ്ഞു.

പുതിയ ചാർജർ തങ്ങളുടെ രണ്ടു പുതിയ മോഡലുകളിൽ ലഭ്യമാക്കുമെന്നാണ് ബി.വൈ.ഡി. അറിയിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

287ദി​വസത്തെ ബഹിരാകാശ ജീവിതം, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ...

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നാലെ കൊലയാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിലിലാണ് കൊലപാതകം...

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

Other news

ഇടുക്കിയിൽ വനം വകുപ്പുദ്യോഗസ്ഥർ കർഷകൻ്റെ വീട് കത്തിച്ച് വസ്തുക്കൾ മോഷ്ടിച്ചതായി ആരോപണം

ഇടുക്കിയിൽ വനംവകുപ്പുദ്യോഗസ്ഥർ കർഷകന്റെ വീട് നശിപ്പിച്ച് വിട്ടിൽ സൂക്ഷിച്ചിരുന്ന കാപ്പി, കുരുമുളക്...

15 വയസ്സുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; അധ്യാപിക പിടിയിൽ

വാഷിങ്ടൺ: 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ അധ്യാപിക പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി...

ഉത്പാദനം ഇടിഞ്ഞിട്ടും കുത്തനെ ഇടിഞ്ഞ് ഏലക്കവില: പിന്നിൽ വൻ ലോബി; ലക്ഷ്യമിതാണ്….

ഉത്പാദനം ഇടിഞ്ഞിട്ടും ഒരാഴ്ചക്കിടെ ഏലക്കവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് 700...

ആഴ്ചകൾ നീണ്ട നിരീക്ഷണം, ഒടുവിൽ പിടി വീണു; കഞ്ചാവുമായി യുവാവ് പിടിയിൽ

പാലാ: ആഴ്ചകൾ നീണ്ട പരിശ്രമം ഫലം കണ്ടു. രാമപുരം വടക്കേടത്തുപീടിക ഭാഗത്ത്‌...

13കാരിയെ കണ്ടെത്തിയ സംഭവം; ബന്ധുവായ യുവാവിനെതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!