മലപ്പുറം തിരൂരിൽ ഓട്ടത്തിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു. സ്കൂട്ടർ ഓടിച്ച യുവതിയും എൽ. കെ.ജി. വിദ്യാർഥിയായ മകനും രക്ഷപ്പെട്ടു തിരൂർ- താനൂർ റോഡിൽ പൂക്കയിൽ ടൗണിലാണ് സ്കൂട്ടർ കത്തിയത്. Electric scooter catches fire while running in Malappuram
സ്കൂട്ടറിൽ നിന്ന് പുകയുയർന്നതോടെ യുവതി സ്കൂട്ടർ നിർത്തി കൂടെയുള്ള കുട്ടിയുമായി സ്കൂട്ടിൽ നിന്നിറങ്ങുകയായിരുന്നു. നാട്ടുകാർ മണ്ണും വെള്ളവും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ തിരൂർ അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
സ്കൂട്ടറിൻ്റെ ബാറ്ററിക്കാണ് തീ പിടിച്ചതെന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഒഴൂർ സ്വദേശികളായ യുവതിയും വിദ്യാർഥിയുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.