web analytics

ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കിയില്ല; എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കിയില്ല; എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

കൊച്ചി: പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് പിന്നാലെ എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്ക് എംഎൽഎ ഓഫീസ് നഷ്ടമായി.

കെട്ടിട ഉടമയുടെ ഭാര്യ യുഡിഎഫ് സ്ഥാനാർത്ഥിയായി നഗരസഭയിലേക്ക് വിജയിച്ചിരുന്നുവെങ്കിലും, അവരെ ചെയർപേഴ്‌സൺ ആക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതോടെയാണ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടത്.

ഡിസംബർ ആദ്യവാരത്തിലാണ് പെരുമ്പാവൂർ നഗരസഭയിലെ 20-ാം വാർഡിലെ ഒരു വീട്ടിലേക്ക് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഓഫീസ് മാറ്റിയത്. ഇതിന് വാടക കരാർ എഴുതിയിരുന്നില്ല.

കെട്ടിട ഉടമയുടെ ഭാര്യ ജെസി എജി 20-ാം വാർഡിൽ നിന്നുള്ള കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേർ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ, കൗൺസിലർമാരുടെ അഭിപ്രായം തേടിയ ഡിസിസി കെ.എസ്. സംഗീതയെ ചെയർപേഴ്‌സൺ ആയി പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനു പിന്നാലെ എംഎൽഎയോട് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ എംഎൽഎ ഓഫീസിന്റെ ബോർഡ് ഇളക്കി മാറ്റി റോഡരികിൽ തള്ളിയ നിലയിലായിരുന്നു.

കൂടാതെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. ‘ഇറങ്ങിപ്പോകൂ’ എന്ന കടുത്ത നിലപാടിലേക്കാണ് കെട്ടിട ഉടമ നീങ്ങിയത്.

ഇന്നുതന്നെ എംഎൽഎ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ഓഫീസ് ജീവനക്കാർ അറിയിച്ചു.

English Summary

Following the election of the Perumbavoor Municipal Chairperson, MLA Eldose Kunnappilly lost his MLA office after the building owner demanded that the space be vacated. The owner’s wife, who was elected as a UDF councillor, was not chosen as chairperson, reportedly triggering the dispute. The office board was removed and the electricity connection cut. The MLA office is expected to be shifted to another building soon.

eldose-kunnappilly-mla-office-evicted-perumbavoor-municipality-election

perumbavoor municipality, eldose kunnappilly, kerala politics, udf, municipal election controversy, mla office eviction

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം മലപ്പുറം: മലപ്പുറത്ത് തപാൽ...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ നാടിനെ നടുക്കിയ മഹാദുരന്തം. ദിൻഡോരിയിൽ നിയന്ത്രണം വിട്ട...

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത്

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത് താൻ...

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ്

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ് ഡൽഹിയിലെ...

Related Articles

Popular Categories

spot_imgspot_img