കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു വാല്‍പ്പാറയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. Elderly woman dies after being injured in wild elephant attack in Valparai
കഴിഞ്ഞ ദിവസം മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ഇവിടെയുള്ള 12 വീടുകള്‍ അടങ്ങിയ ലയത്തിലേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.