മുൻ മന്ത്രിയും കർണാടകയിലെ ബിജെപി എംഎൽഎയുമായ മുനിരത്‌നയ്ക്ക് നേരെ മുട്ടയേറ്. ബുധനാഴ്ച ബെംഗളൂരുവിൽ നടന്ന പൊതു പരിപാടിക്കിടെയാണ് എംഎൽഎയ്ക്ക് നേരെ അജ്ഞാതർ മുട്ടയെറിഞ്ഞത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനത്തെ നന്ദിനി ലേഔട്ട് ഏരിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മുനിരത്ന എം.എൽ.എ.
കോൺഗ്രസ് പ്രവർത്തകരാണ് എംഎൽഎയ്ക്ക് നേരെ മുട്ട എറിഞ്ഞതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് മുൻ മന്ത്രി ആക്രമിക്കപ്പെട്ടത്. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ആർആർ നഗർ നിയമസഭാംഗമായ മുനിരത്ന, വാജ്‌പേയിയുടെ ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുത്ത ശേഷം കാറിലേക്ക് നടന്നുപോകുന്നതിനിടെയാണ് മുട്ട എറിഞ്ഞത്.