കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. കെ റെയിലിനായി കേന്ദ്രവുമായുള്ള കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണനയാണ്. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു.ബജറ്റ് തയ്യാറാക്കിയത് രണ്ടുതരം അനിശ്ചതത്വങ്ങൾക്കിടയിൽ ആണ്. ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്. രണ്ടാമത്തേത് കേന്ദ്ര അവഗണയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു.ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിക്കണമെന്ന് ആവശ്യം. ഇത് ഉൾപ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കും എന്നും ധനമന്ത്രി വ്യക്തമാക്കി . മാത്രമല്ല അടുത്ത വർഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി അനുവദിക്കും.
Read Also :പ്രശസ്ത കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു