web analytics

പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുന്ന വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ചത് ആര്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പേരിൽ പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് വെള്ളിയാഴ്ച സംഭവമുണ്ടായത്. ചൊവ്വാഴ്ചയാണ് വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

വിഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സമൂഹ മാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. പതിനാറോ, പതിനേഴോ വയസുമാത്രം പ്രായമുള്ള വിദ്യാർഥിയുടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം.

ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിലായിരുന്നു പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി.

‘സാറിനെ പുറത്തു കിട്ടിയാൽ ഞാൻ കൊല്ലും’ എന്ന രീതിയിലായിരുന്നു കുട്ടിയുടെ ഭീഷണി.

അതേസമയം സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞിരുന്നു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥി പിഴവ് തുറന്ന് പറഞ്ഞത്.

ഫോൺ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് വിദ്യാർത്ഥി പൊലീസിനെ അറിയിച്ചത്.

തനിക്ക് അതേ സ്‌കൂളിൽ തന്നെ തുടർന്ന് പഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും വിദ്യാർത്ഥി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

Related Articles

Popular Categories

spot_imgspot_img