വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. വെള്ളാപ്പള്ളിയുടേത് പച്ച വർഗീയത ആണെന്നും, കേരളം ആരുടെയും തറവാട്ട് സ്വത്തല്ലെന്നും ചന്ദ്രിക എഡിറ്റോറിയൽ പറയുന്നു.

കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷം ആകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് എതിരെയാണ് ചന്ദ്രികയുടെ രൂക്ഷ വിമർശനം. ‘എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം തുടങ്ങുന്നത്.

‘ശ്രീനാരായണ ഗുരുവിന്റെ പേരിൽ മദ്യക്കച്ചവടവും, മൈക്രോഫിനാൻസ് എന്ന് പേരിൽ ബ്ലേഡ് കമ്പനിയും നടത്തുന്ന വെള്ളാപ്പള്ളി, കേരള തൊഗാഡിയ ആകാൻ ഓവർടൈം പണിയെടുക്കുന്ന മഹാനുഭാവൻ ആണെണ് ചന്ദ്രിക വിമർശിക്കുന്നു.വർഗീയത പറയാൻ പിസി ജോർജും വെള്ളാപ്പള്ളിയും തമ്മിൽ മത്സരമാണെന്ന് പറയുന്ന ചന്ദ്രിക, ‘പൂഞ്ഞാറിലെ വാ പോയ കോടാലി’ എന്നാണ് പി സി ജോർജിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ എന്ന വ്യത്യാസത്തിലല്ല കേരളത്തില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ ബോധ്യത്തിന്റേയും, ജനാധിപത്യ വ്യവസ്ഥിതിയിൽ വോട്ടെടുപ്പിലൂടെയും ആണ്. കേരളത്തിൽ മുസ്ലീം മുഖ്യമന്ത്രിയായിരുന്ന ആളാണ് സി.എച്ച്. മുഹമ്മദ് കോയയെന്ന് താങ്കൾക്ക് അറിയുമോ എന്ന താങ്കൾക്ക് അറിയുമോ… മുസ്ലീങ്ങൾ മുഖ്യമന്ത്രിയാവാൻ പാടില്ലെന്ന് ഏത് പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ചന്ദ്രിക വെള്ളാപ്പള്ളിക്ക് നേരെ ചോദ്യം ഉയർത്തുന്നുണ്ട്.

വെള്ളാപ്പള്ളിക്കെതിരായ അറസ്റ്റും പി​ഴയും​ റദ്ദാക്കി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഉത്തരവും പ്രോസിക്യൂഷൻ നടപടികളും ഹൈക്കോടതി റദ്ദാക്കി.

ഒപ്പം അഞ്ചുലക്ഷംരൂപ പിഴയും ഒഴിവാക്കി. സസ്പെൻഷനി​ലുള്ള തന്നെ തി​രി​ച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവ്
നടപ്പാക്കി​യി​ല്ലെന്ന് പറഞ്ഞ് വർക്കല നെടുങ്കണ്ട എസ്.എൻ ട്രെയിനിംഗ് കോളേജ് മാനേജർ കൂടിയായ വെള്ളാപ്പള്ളിക്കെതിരെ

അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺ നൽകിയ പരാതിയിലായിരുന്നു 2024 ആഗസ്റ്റി​ലെ ട്രൈബ്യൂണൽ ഉത്തരവ്.അച്ചടക്ക ലംഘനത്തിൻ്റെ ഭാഗമായി പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ

ചാർജ് മെമ്മോയും സസ്‌പെൻഷനും റദ്ദാക്കി തിരിച്ചെടുക്കാൻ ഉത്തരവിട്ട ട്രൈബ്യൂണൽ നടപടി അസാധുവാണെന്ന് ജസ്റ്റിസ് വി.എം.ശ്യാംകുമാർ വ്യക്തമാക്കി.കേരള യൂണിവേഴ്‌സിറ്റി ആക്ടിലെ 60 (7)-ാം വകുപ്പ് പ്രകാരം ശിക്ഷാനടപടികളിലെ അന്തിമ ഉത്തരവിനെതിരെ

മാത്രമേ അദ്ധ്യാപകന് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാവൂ.കോടതിയുടെ അധികാര പരിധിയില്ലാത്ത ട്രൈബ്യൂണലിന് നിശ്ചിത കാര്യങ്ങളിലേ ഇടപെടാനാകൂ എന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് വിധി.

കോളേജ് സ്ഥിതിചെയ്യുന്ന മേഖലയുടെ അധികാരമുള്ള സബ് കോടതിയാണ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കേണ്ടത്,എന്നാൽ ഇതൊന്നും പരി​ഗണി​ക്കാതെയാണ് കോളേജ് മാനേജർക്കെതി​രെ ക്രി​മി​നൽ നി​യമപ്രകാരം പ്രോസി​ക്യൂഷൻ നടപടി​കൾക്ക് ട്രൈബ്യൂണൽ മുതി​ർന്നത്.

ഉത്തരവ് നടപ്പാക്കി​യി​ല്ലെന്ന് ചൂണ്ടി​ക്കാട്ടി​ അധി​കാരപരി​ധി​ക്കപ്പുറമുള്ള നടപടി​കളി​ലേക്ക് കടക്കരുതായി​രുന്നെന്നും ഹൈക്കോടതിയുടെ​ ഉത്തരവി​ൽ പറയുന്നുണ്ട്.

പ്രവീണിനെ എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നുമാസത്തിനകം സർവീസിൽ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.വെള്ളാപ്പള്ളി നടേശനുവേണ്ടി അഡ്വ. എ.എൻ.രാജൻബാബു ഹാജരായി

English Summary :

Chandrika, the mouthpiece of the Indian Union Muslim League, has come out with a strongly worded editorial against Vellappally Natesan. The editorial criticizes Natesan’s statements as blatant communalism, asserting that “Kerala is not anyone’s ancestral property

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി....

മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട്...

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

Related Articles

Popular Categories

spot_imgspot_img