മലയാളികള്‍ക്ക് സുപരിചിതനാണ് ഇടവേള ബാബു. നടന്‍ എന്നതിലുപരിയായി താരസംഘടനയായ അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് ഇടവേള ബാബുവിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. അമ്മയുടെ അമരത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇടവേള ബാബുവുണ്ട്. ഇപ്പോഴിതാ അദ്ദേഹം ആ സ്ഥാനം ഒഴിയുകയാണ്.Edavela Babu is sharing his love story
സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളെയെല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ മുന്നിൽ നിന്നും പ്രവർത്തിച്ച ആളാണ് ഇടവേള ബാബു. സംഘടനയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പോലും നല്ല രീതിയിൽ കൈകാര്യം ചെയ്ത് കൊണ്ടുപോകുന്ന ആളാണ് അദ്ദേഹം. എന്നാൽ ഇതുവരെ അദ്ദേഹം വിവാഹം കഴിക്കാത്തതിന്റെ കാരണം അധികമാർക്കും അറിയില്ലായിരുന്നു. അതിന് പിന്നിൽ ശക്തമായൊരു പ്രണയകഥയുണ്ടെന്ന് പറയുകയാണ് താരമിപ്പോൾ.
ഇപ്പോഴും അവിവാഹിതനാണ് ഇടവേള ബാബു. സിനിമയെ വെല്ലുന്നൊരു പ്രണയമാണ് അതിന് പിന്നിലെ കാരണം. നടക്കാതെ പോയ പ്രണയത്തിന്റെ ഓര്‍മ്മകളിലാണ് അദ്ദേഹം അവിവാഹിതനായി ജീവിക്കാന്‍ തീരുമാനിക്കുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ കഥ പങ്കുവെക്കുകയാണ് ഇടവേള ബാബു.
ഞാനൊരു സിനിമാക്കാരന്‍ കൂടിയായത് കൊണ്ട് വിവാഹം അക്കാലത്ത് നടക്കാതെ പോയതാണ്. അച്ഛനും അമ്മയുമൊക്കെ അന്വേഷിച്ചെങ്കിലും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം. പ്രണയവിവാഹത്തോട് എനിക്ക് തീരെ താല്‍പര്യവുമില്ല.
പെണ്‍കുട്ടിയ്ക്ക് ഡാന്‍സും പാട്ടും അറിഞ്ഞിരിക്കണം എന്നൊരു ഡിമാന്‍ഡ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. എന്റെ അമ്മയുടെ ഒരു ടേസ്റ്റും മുന്നോട്ട് പോകണമെന്നേ ഞാന്‍ ആഗ്രഹിച്ചുള്ളു. അപ്പോഴൊന്നും നടന്നില്ല. ഇതിലൊന്നും വലിയ കാര്യമില്ലെന്നും സിനിമ മാത്രം മതിയെന്നും പിന്നെയെനിക്ക് തോന്നി.
‘എനിക്ക് വരുന്ന കത്തുകൾ വായിച്ചിരുന്നതും മറുപടി എഴുതിയിരുന്നതും അമ്മയാണ്, അന്ന് അയാൾ ഞാനുമായി ഫൈറ്റായിരുന്നു’
ഇതിനിടയില്‍ പ്രണയിച്ചില്ലെന്ന് ഞാന്‍ പറയുന്നില്ല. വലിയൊരു പ്രണയം എനിക്കുണ്ടായിരുന്നു.
പലരും എന്റെ പ്രണയം സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിപ്പോഴും എന്റെയുള്ളിലുണ്ട്. പല ഫാമിലികളെയും ബാധിക്കുന്നത് കൊണ്ടാണ് ഇത്രയും കാലമായി ഞാനത് പറയാതിരുന്നത്.
കുടുംബത്തില്‍ നിന്ന് തന്നെയുള്ള കുട്ടിയായിരുന്നു. എനിക്ക് കല്യാണങ്ങളൊന്നും നടക്കാതെ വന്നപ്പോള്‍ ഞാന്‍ മതിയോ എന്ന് അവള്‍ ചോദിച്ചു. എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിന് തയ്യാറാണെന്നും ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരാള്‍ ബാബു ചേട്ടന്‍ തന്നെയാണെന്നും ആ കുട്ടി പറഞ്ഞിരുന്നു. ഇതിന് മറുപടി പെട്ടെന്ന് പറയാന്‍ പറ്റില്ലെന്നാണ് ഞാന്‍
അച്ഛനും അമ്മയും വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ സംഗീതവും നൃത്തവും അറിയുന്ന ഒരാള്‍ വേണം എന്നായിരുന്നു മനസില്‍. ഇന്നു സിനിമാക്കാരനു പെണ്ണുകിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. അങ്ങനെ വിവാഹാലോചനകള്‍ മുന്നോട്ട് പോകുമ്പോള്‍ ഞങ്ങളുടെ ഫാമിലിയില്‍ തന്നെയുള്ള ഒരു കുട്ടി വന്നു പറഞ്ഞു, എനിക്ക് ബാബുച്ചേട്ടനെ ഇഷ്ടമാണ്. ഞാന്‍ കണ്ട പലരേക്കാള്‍ ബാബുച്ചേട്ടനാണ് എനിക്ക് ചേരുന്നതെന്ന് ഉറപ്പാണ്. അങ്ങനെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അത് പ്രണയമായി.
സിനിമയില്‍ കാണുന്ന പ്രണയമല്ല. മുതിര്‍ന്ന രണ്ടു പേരുടെ വേരുള്ള പ്രണയം. വിവാഹാലോചന വീടുകളിലെത്തി. രണ്ടു വീട്ടുകാരും എതിര്‍ത്തു. ഞാന്‍ സിനിമാക്കാരനായതാണ് അവരുടെ വീട്ടുകാര്‍ കണ്ട കുഴപ്പം. അവരുടെ സമ്പത്തായിരുന്നു എന്റെ വീട്ടിലെ പ്രശ്‌നം. വീട്ടുകാരുടെ മനസ് മാറാന്‍ ഞങ്ങള്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഒന്നും രണ്ടുമല്ല, എട്ടര വര്‍ഷം. അതിനിടയില്‍ വീട്ടുകാര്‍ തമ്മില്‍ പല പൊട്ടിത്തെറികളുമുണ്ടായി.
മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇതില്‍ ഇടപെട്ടിട്ടുണ്ട്. ആ കുട്ടിയെ അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അമ്മയോട് സംസാരിക്കാന്‍ ഞാന്‍ അമൃതപുരിയിലേക്ക് പോയി. ചുരുക്കം പേര്‍ക്ക് മാത്രം പ്രവേശനമുള്ള പര്‍ണകൂടീരത്തില്‍ വച്ച് മണിക്കൂറുകളോളം അമ്മ എന്നോട് സംസാരിച്ചു. വിവാഹവുമായി മുന്നോട്ടു പോകാന്‍ ഉപദേശിച്ചു.
അതിനിടെ അവളെ തമിഴ്‌നാട്ടിലേക്ക് വീട്ടുകാര്‍ കടത്തി. അവിടെ നിന്നു കാനഡയിലേക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. തമിഴ്‌നാട്ടില്‍ എവിടെയോ ഒളിപ്പിച്ച അവളെ മോചിപ്പിക്കാന്‍ നടന്‍ കൊച്ചിന്‍ ഹനീഫ വഴി കരുണാനിധിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനും തീരുമാനിച്ചു. ഒടുവില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ഞങ്ങള്‍ രണ്ടു പേരും സന്തോഷത്തിനായി ഒരുപാടു പേരെ സങ്കടപ്പെടുത്തേണ്ട. അങ്ങനെ തീരുമാനമെടുത്തു, പിരിയാം.
പക്ഷെ ഞാന്‍ അന്നേ മനസിനോട് പറഞ്ഞു, ഇനി എനിക്ക് മറ്റൊരു വിവാഹം ഉണ്ടാവില്ല. മറക്കാന്‍ കഴിയാത്തിടത്തോളം മറ്റൊരാളുടെ ജീവിതം കളയുന്നത് എന്തിനാണ്? പക്ഷെ ഞാന്‍ വിരഹകാമുകന്റെ റോള്‍ എടുത്തില്ല. സിനിമയില്‍ സജീവമായി. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഓടി നടന്നുവെന്നാണ് ഇടവേള ബാബു പറയുന്നത്.
അവളുടെ അമ്മയുടെ അവസാന നാളുകളില്‍ എന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. അരികില്‍ ചെന്നപ്പോള്‍ എന്റെ കൈ പിടിച്ച് ആ അമ്മ പറഞ്ഞു, ഞങ്ങളെ സങ്കടപ്പെടുത്തണ്ടെന്നു കരുതിയാണ് മോളെ വേണ്ടെന്നു വച്ചതെന്നറിയാം.
അങ്ങനെയൊരു മനസ് ഈ ലോകത്ത് നിനക്ക് മാത്രമേ ഉണ്ടാവൂ. അനിയത്തി പ്രാവിന്റെ ക്ലൈമാക്‌സ് ജീവിതത്തില്‍ അനുഭവിച്ച ആളാണ് ഞാന്‍. പക്ഷെ സിനിമയില്‍ നായകന് നായികയെ കിട്ടി. ആ അവസാന ട്വിസ്റ്റ് എന്റെ ജീവിതത്തില്‍ ഉണ്ടായില്ലെന്ന് മാത്രം. കുറ്റബോധം ഒന്നുമില്ല. സിനിമയല്ലല്ലോ ജീവിതം എന്നും അദ്ദേഹം പറയുന്നു