1650 കോടി രൂപയുടെ തട്ടിപ്പ്;ലോൺ ആപ്പ് തട്ടിപ്പിനായി ഉപയോഗിച്ചത് ചൈനീസ് ആപ്പുകൾ; അറസ്റ്റിലായവർ മഞ്ഞുമലയുടെ ഒരറ്റത്തുള്ളവർ മാത്രമാണെന്ന് ഇ.ഡി

കൊച്ചി: ലോൺ ആപ്പ് തട്ടിപ്പിനായി ഉപയോഗിച്ചത് ചൈനീസ് ആപ്പുകളെന്ന് ഇ.ഡി. 1650 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നതെന്നും ഇതിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയുണ്ടെന്നും ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിലായവർ മഞ്ഞുമലയുടെ ഒരറ്റത്തുള്ളവർ മാത്രമാണെന്നാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്.

വൻ കണ്ണികൾ ഇതിനു പിന്നിലുണ്ട്. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 4 പ്രതികളെയും 4 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.

2023 ലാണ് ഈ തട്ടിപ്പിന് തുടക്കം. പ്രതികളെല്ലാം ബിരുദധാരികളാണ്. 13 വരെ റിമാൻഡ് ചെയ്ത ശേഷമാണ് പ്രതികളെ 4 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്.

വിദേശ രാജ്യങ്ങളിലേക്കും തട്ടിപ്പ് പണമെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. യുഎസ്, ചൈന, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പണമെത്തിയിരിക്കുന്നത്.

തുടക്കത്തിൽ ചെറിയ തുകകളാണ് വായ്പ നൽകുക. പിന്നീട് വലിയ തുകകൾ വായ്പ നൽകി ഭീഷണിപ്പെടുത്തി വൻ തുകകൾ കൈക്കലാക്കുകയാണ് പതിവ്.

വായ്പയെടുത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.

കേരളത്തിലും, ഹരിയാനയിലുമടക്കം തട്ടിപ്പ് നടന്ന കേസിൽ പോലീസും, ക്രൈംബ്രാഞ്ചും രജിസ്റ്റർ ചെയ്ത 10 എഫ്‌ഐആറുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനത്തിന് അടിയന്തര ലാൻഡിങ് മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img