web analytics

സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥന് എട്ടിന്റെ പണി; അഴിമതി ആരോപണത്തിന് പിന്നാലെ നിർബന്ധിത വിരമിക്കൽ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിർണ്ണായക കേസുകൾ കൈകാര്യം ചെയ്തിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു.

കോഴ ആരോപണങ്ങളെ തുടർന്ന് നടന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനമന്ത്രാലയം നടപടി സ്വീകരിച്ചത്.

സർവീസ് ചട്ടങ്ങളിലെ ഏറ്റവും കടുത്ത ശിക്ഷകളിലൊന്നായ നിർബന്ധിത വിരമിക്കൽ ആണ് രാധാകൃഷ്ണനെതിരെ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ പി. രാധാകൃഷ്ണൻ നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയിൽ നിന്ന് അനുകൂല നടപടികൾക്കായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന ഗൗരവമായ പരാതിയാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നത്.

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ഇ.ഡിയുടെ വിജിലൻസ് വിഭാഗം കണ്ടെത്തി.

കേരളത്തെ പിടിച്ചുലച്ച സ്വർണ്ണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാധാകൃഷ്ണൻ.

ഈ സമയത്ത് പ്രതികളുടെ മൊഴി മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ഉൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾക്കും അദ്ദേഹം വിധേയനായിരുന്നു.

പരാതികൾ ശരിയാണെന്ന് ഇ.ഡി ഡയറക്ടറേറ്റ് നടത്തിയ ആഭ്യന്തര പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി.

മുൻപ് സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും, ഇപ്പോൾ സർവീസിൽ നിന്ന് തന്നെ പുറത്താക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

സ്വർണ്ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ കേരള സർക്കാരുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും പല ഘട്ടങ്ങളിലായി ഏറ്റുമുട്ടിയിരുന്നു.

കേന്ദ്ര–സംസ്ഥാന പോരാട്ടത്തിൽ ശ്രദ്ധേയനായിരുന്ന ഒരു ഉദ്യോഗസ്ഥൻ അഴിമതി ആരോപണത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

English Summary

The Union Finance Ministry has removed Enforcement Directorate Deputy Director P. Radhakrishnan from service, imposing compulsory retirement following an internal vigilance probe into bribery allegations. Radhakrishnan, a key officer in the early stages of Kerala’s gold smuggling case, was found to have misused his official position for personal financial gain. The action has triggered political debate, given his earlier confrontations with the Kerala government during high-profile investigations.

The Union Finance Ministry has removed Enforcement Directorate Deputy Director P. Radhakrishnan from service, imposing compulsory retirement following an internal vigilance probe into bribery allegations. Radhakrishnan, a key officer in the early stages of Kerala’s gold smuggling case, was found to have misused his official position for personal financial gain. The action has triggered political debate, given his earlier confrontations with the Kerala government during high-profile investigations.

ed-deputy-director-radhakrishnan-removed-from-service

ED, gold smuggling case, P Radhakrishnan, enforcement directorate, corruption allegations, compulsory retirement, Kerala politics

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

മഴുവന്നൂർ പങ്കൻ ജയിലിൽ

മഴുവന്നൂർ പങ്കൻ ജയിലിൽ ഐരാപുരം ∙ നിരന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ...

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ ഉത്തരവ്

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ...

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ്

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ് തിരുവനന്തപുരം: കൈക്കൂലി...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ‘പൂട്ടുവീഴുന്നു’; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് 'പൂട്ടുവീഴുന്നു'; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ ന്യൂഡൽഹി:16 വയസ്സിൽ...

ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും;തന്ത്രിയുടെ നിലപാട് നിർണ്ണായകം

കൊച്ചി: ലോകപ്രസിദ്ധമായ ശബരിമല അയ്യപ്പ സന്നിധിയിലെ സ്വർണ്ണപ്പാളികളിലും കൊടിമരത്തിലും നടന്നുവെന്ന് ആരോപിക്കപ്പെടുന്ന...

Related Articles

Popular Categories

spot_imgspot_img