സെന്തിലിന്റെ ജീവന് പോലും ഭീഷണിയായി ഇഡിയുടെ പ്രവര്‍ത്തനം: സ്റ്റാലിന്‍

ചെന്നൈ: ജനവിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

്”ഇഡി മുഖേനയാണ് ബിജെപി രാഷട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സെന്തില്‍ ബാലാജിയോട് ഇഡി അപമര്യാദയായി പെരുമാറിയത് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ കുടിപ്പകയാണ് ഇതിന് പിന്നില്‍. പത്ത് വര്‍ഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കി അദ്ദേഹത്തെ തടവിലാക്കി മാനസിക സമ്മര്‍ദത്തിലാക്കുകയാണ്. ഇഡിയുടെ പ്രവര്‍ത്തനം മൂലം ശരീരികവും മാനസികവുമായി തകര്‍ന്ന സെന്തിലിന്റെ ജീവനു പോലും ഭീഷണി നേരിടുകയാണ്.

”എന്തെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അന്വേഷണം നടത്തിയാല്‍ തെറ്റില്ല. കേസ് ഭയന്ന് ഒളിച്ചോടാന്‍ അദ്ദേഹം ഒരു സാധാരണക്കാരനല്ല. അഞ്ച് തവണ എംഎല്‍എ ആയ ആളാണ്. ഭീകരവാദിയെപ്പോലെ തടവിലാക്കി അന്വേഷണം നടത്തേണ്ട ആവശ്യകത എന്താണ്. എല്ലാ വിശദീകരണവും നല്‍കാന്‍ തയാറാണെന്ന് ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സെന്തില്‍ പറഞ്ഞതാണ്. എന്നാല്‍ ഒരാളെയും കാണാന്‍ അനുവദിക്കാതെ 18 മണിക്കൂറാണ് അദ്ദേഹത്തെ ഇഡി തടവില്‍ വച്ചത്. ബിജെപിയുടെ രാഷ്ട്രീയം ജനവിരുദ്ധമാണ്.”-സ്റ്റാലിന്‍ പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി – എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 28 വരെയാണ് റിമാന്‍ഡ്. നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

Other news

പുലിഭീതി വിട്ടുമാറാതെ ചതിരൂർ ഗ്രാമം

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി വേഗത്തിൽ തന്നെ പൂ​ർ​ത്തി​യാ​യി...

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

ഇലക്ട്രിക്ക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര

ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം...

Related Articles

Popular Categories

spot_imgspot_img