ബിപോര്‍ജോയ് ചുഴലിക്കാറ്റ്: തീരദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു

 

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് രാത്രി ഒന്‍പതു മണിയോടെ കരതൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കരതൊടുമ്പോള്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. തിരമാല 6 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.

അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനീഷ് പഥക് പറഞ്ഞു. 7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശ ജില്ലകളില്‍ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കച്ച് ജില്ലയില്‍നിന്നു മാത്രം 46,800 പേരെ ഒഴിപ്പിച്ചു.

സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാക്കിസ്ഥാന്‍ തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച്ച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടവുമുണ്ടായി. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വരുംമണിക്കൂറിലും ഗുജറാത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

Other news

പ്രണയത്തിൽ നിന്നും പിന്മാറിയില്ല; കാമുകിയും പുതിയ കാമുകനും ചേർന്ന് മുൻ കാമുകനെ കൊലപ്പെടുത്തി

ലക്നൗ: ഉത്തർപ്രദേശിലെ വാരാണാസിയിലാണ് വിചിത്രമായ കൊലപാതകം നടന്നത്. കാമുകിയും പുതിയ കാമുകനും...

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളോട് കൊടും ക്രൂരത; സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് കുറുപ്പംപടി പോലീന്റെ പിടിയിൽ; അമ്മയും സംശയ നിഴലിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ. പരാതിയെ തുടർന്ന്...

20 കാരൻ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; സംസ്‌കരിക്കാൻ തിടുക്കം കൂട്ടി കുടുംബം

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ 20 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ‍‍‍ഡിവൈഎസ്പി‌ക്കെതിരെ നടപടി

തിരുവനന്തപുരം: പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു....

ഗാനമേളയ്ക്ക് വിട്ടില്ല; പാലക്കാട് ഒൻപതാം ക്ലാസ്സുകാരൻ ജീവനൊടുക്കി

പാലക്കാട്: ഒമ്പതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണൂരിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!