എല്ലോടു കൂടിയ ഒന്നരക്കിലോ മട്ടൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഒരു പാനിൽ 10-15 കശ്മീരി മുളക്, രണ്ടു വലിയ സ്പൂൺ മല്ലി, രണ്ടു വലിയ സ്പൂൺ കുരുമുളക്, മൂന്ന് ഏലയ്ക്ക, അര ചെറിയ സ്പൂൺ പെരുംജീരകം, ഒരു ചെറിയ കഷണം കറുവാപ്പട്ട, നാലു ഗ്രാമ്പൂ, കാൽ കപ്പ് തേങ്ങ, പത്തു ചുവന്നുള്ളി, അഞ്ച് വെളുത്തുള്ളി അല്ലി എന്നിവ ചെറുതീയിൽ മൂപ്പിക്കുക. ചൂടാറിയ ശേഷം അരച്ച് മാറ്റി വയ്ക്കുക.(Easy Mutton recipe)
ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി രണ്ടു കറുവയിലയും രണ്ടു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്ക് അര ചെറിയ സ്പൂൺ മഞ്ഞൾപൊടി, രണ്ടു വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് ഒന്നിളക്കിയ ശേഷം മട്ടനും രണ്ടു തക്കാളി പൊടിയായി അരിഞ്ഞതും രണ്ടു പച്ചമുളക് അരിഞ്ഞതും ചേർത്ത് ഇളക്കുക. മട്ടനിൽ നിന്ന് വെള്ളം ഊറി വരുന്ന പാകത്തിൽ അരച്ചുവച്ച മസാല കൂട്ട് ചേർക്കാം. പാകത്തിന് വെള്ളവും ഉപ്പും കറിവേപ്പിലയും ചേർത്ത് മട്ടൻ വേവിക്കുക.
എല്ലോട് കൂടിയ ആട്ടിറച്ചി കൊങ്ങനാട് രീതിയിൽ വറുത്തരച്ച കറിയാണിത്. എരിവ് കൂടുതലാണെങ്കിൽ അൽപ്പം തേങ്ങാപ്പാൽ ചേർക്കാം.
Read Also: ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ; എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
Read Also: കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു; ഒരാൾക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്