ചെവിക്കായം പുറത്തു പോകുന്നില്ലേ ? ബഡ്‌സ് കടത്താമോ ? എന്താണ് പ്രതിവിധി…??

ചെവിക്കായം കട്ടയാകുന്നതും അതുമൂലം ഉണ്ടാകുന്ന കേൾവിക്കുറവും പലരും നേരിടുന്ന പ്രശ്‌നങ്ങളാണ്. പ്രായം കൂടുമ്പോൾ ബാഹ്യ കർണനാളിയിലെ രോമങ്ങൾക്ക് കട്ടി കൂടുന്നതും നീളം വയ്ക്കുന്നതും ചെവിക്കായം പുറത്തു പോകുന്നതിന് തടസമാകാറുണ്ട്. Earwax and remedies in home and hospital

ചെവിക്കായം അടിഞ്ഞ് ചെവിയിൽ അസ്വസ്ഥതകൾ തുടങ്ങുന്നതോടെ പലരും ഇയർ ബഡ്‌സുകളെ ആശ്രയിക്കാറുണ്ട് ഇത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കും ചെവിക്കായം കൂടുതൽ അകത്തേയ്ക്ക് കടന്നു പോകുന്നതിന് ബഡ്‌സ് ഉപയോഗം കാരണമാകാം.

ചെവിക്കുള്ളിലെ തൊലിയിൽ മറിവുണ്ടാകുന്നതിന് ബഡ്‌സ് ചെവിയിൽ കടത്തുന്നത് കാരണമാകും. ചെവിത്തോണ്ടി സേഫ്റ്റി പിൻ തുടങ്ങിയവ ചെവിക്കുള്ളിലേയ്ക്ക് കടത്തുന്നതും പ്രശ്‌നം വഷളാക്കും.

ഇയർ പ്ലഗ്ഗുകൾ, ഇയർ മഫ് തുടങ്ങിയ വസ്തുക്കളുടെ ഉപയോഗവും ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് പോകാൻ കാരണമാകും.

ചെവിക്കായം കട്ടിയായാൽ ഇ.എൻ.ടി. വിദഗ്ദ്ധന്റെ സേവനം ഉടൻ തേടണം തുടർന്ന് അലിയാനുള്ള മരുന്ന് ഡോക്ടർ നിർദേശിക്കും.

ദിവസങ്ങളോളം മരുന്ന് ഒഴിച്ചു കഴിഞ്ഞാൽ ഡോക്ടർ തന്നെ ചെവിക്കായം നീക്കം ചെയ്യും. ചെവിക്കായം നീക്കിയ ശേഷം ചിലർക്ക് ബാലൻസ് നഷ്ടപ്പെടാൻ ഇടയുള്ളതിനാൽ ബൈസ്റ്റാൻഡറുടെ സാനിധ്യത്തിലാകും ചെവിക്കായം നീക്കുക.

ചെവിക്കായം അലിയിച്ചു കളയാനുള്ള വാക്‌സ് സോഫ്റ്റ്‌നറുകളും ലഭ്യമാണ്. വിദഗ്ദ്ധരുടെ നിർദേശത്തോടെ മാത്രം ഉപയോഗിക്കുക.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വിമാനത്തിനുള്ളിൽ പുകവലി

വിമാനത്തിനുള്ളിൽ പുകവലി തിരുവനന്തപുരം: വിമാനത്തിനുള്ളിൽ നിന്നും പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി; രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

Related Articles

Popular Categories

spot_imgspot_img