ന്യൂഡൽഹി: ഡൽഹിയിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം റിപ്പോർട്ട് ചെയ്തു. ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. അതേസമയം രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.
ബീഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമായുണ്ടായതായ നാട്ടുകാർ പറഞ്ഞു.
പുലർച്ചെ 5.36 നാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ നാല് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ന്യൂ ഡൽഹിയാണ് ദൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.