യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. റിക്ടർ സ്‌കെയിലിൽ 1.6 രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഭൂചലനത്തിൽ ഒരിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധർ വ്യക്തമാക്കി. ഫുജൈറയിൽ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണൽ മെറ്റീരിയോളജി സെന്റർ അറിയിച്ചു. നിരവധി താമസക്കാർ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഒരു വർഷത്തിൽ രണ്ടോ മൂന്നോ ഭൂചനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് ഭൂരിഭാഗവും ആളുകൾക്ക് അനുഭവപ്പെടില്ലെന്നും സെൻസറുകൾ വഴിയാണ് അവ കണ്ടെത്തുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കന്ദ്രം വ്യക്തമാക്കി.എന്നാൽ ഭൂചലനം മൂലം കാര്യമായ ആഘാതങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല. അൽ ബദിയ ഏരിയയിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത്തരത്തിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ട വിവരം പങ്കുവെച്ചിട്ടുണ്ട്.