News4media TOP NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം

വാഹനവിപണിയിൽ അടിമുടി മാറ്റങ്ങളുമായി ഇ-ലൂണ എത്തുന്നു

വാഹനവിപണിയിൽ അടിമുടി മാറ്റങ്ങളുമായി  ഇ-ലൂണ എത്തുന്നു
February 1, 2024

അടിമുടി മാറ്റവുമായി പുത്തൻ ലുക്കിൽ ഇറങ്ങിയ ഇ-ലൂണയാണ് ഇപ്പോൾ വാഹനവിപണിയിൽ ചർച്ച . പ്രീബുക്കിങ് തുടങ്ങിയതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്.

വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം.പല ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും 71,990 രൂപ മുതൽ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില നൽകിയിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാവുന്ന നിലയിലാണ് പിൻ സീറ്റുകൾ. ഇത് ഇ ലൂണയേയും എളുപ്പം ഇരുചക്ര ‘ചരക്കു’ വാഹനമാക്കാൻ സഹായിക്കുന്നു. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറു വാഹനം കൈകാര്യം ചെയ്യാൻ വളരെ എളുപ്പമായിരിക്കും.

രൂപത്തിൽ കുഞ്ഞനെങ്കിലും വലിയ പല ഇരുചക്രവാഹനങ്ങൾക്കും സ്വപ്‌നം പോലും കാണാനാവാത്ത കരുത്തുള്ള ജോലികൾ നേരത്തെയും ചെയ്തു ഞെട്ടിച്ചിട്ടുണ്ട് ലൂണ.അതുകൊണ്ടുതന്നെ ഇ ലൂണയും നാട്ടിൻപുറങ്ങളുടെ ഇഷ്ടവാഹനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻതൂക്കം മറ്റെന്തിനെക്കാളും പ്രകടനത്തിനാണെങ്കിലും പല ആധുനിക സൗകര്യങ്ങളും ഇ ലൂണയിലുമുണ്ട്. ലളിതമായ എൽസിഡി ഡാഷ്, യുഎസ്ബി ചാർജിങ് പോട്ട്, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള ഇ ലൂണ മൾബെറി റെഡ്, ഓഷ്യൻ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

Read Also :രൺജീത്ത് വധക്കേസ് ; വിധി പറഞ്ഞ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

Related Articles
News4media
  • Automobile

ആയിരം കണ്ണുമായി യമഹ ആരാധകർ കാത്തിരുന്ന നിമിഷം; നിരത്ത് കീഴടക്കാൻ അവൻ വീണ്ടും വരുന്നു; ഇരുചക്ര വാഹന വ...

News4media
  • Automobile

ഇടിപരീക്ഷയിൽ പഠിപ്പിസ്റ്റായി മഹീന്ദ്രയുടെ XUV400; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി

News4media
  • Automobile
  • Editors Choice

‘ഇനി എല്ലാം ഡിജിറ്റൽ മതി’; അസൽപകർപ്പിന്റെ ആവശ്യമില്ല, വാഹനപരിശോധന സമയത്ത് പുതിയ ഉത്തരവിറ...

News4media
  • Automobile

മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരേ കുതിപ്പ് ; ഇലക്ട്രിക് റേഞ്ച് റോവറിനായി കാത്തിരിപ്പ്

News4media
  • Automobile

വിപണി വാഴാൻ പുത്തൻ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ; സവിശേഷതകളറിയാം

News4media
  • Automobile

ഓലയുടെ കുതിപ്പിന് ബ്രേക്കിടാൻ ആതർ എനർജി; റോക്കറ്റ് സ്കൂട്ടർ ഉടനെത്തും

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]