ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് എടുക്കുന്നതിനിടെ ലിസ്റ്റിൻ സ്റ്റീഫനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്. ലിസ്റ്റിൻ താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.
എന്നാൽ മറിച്ച് താൻ ഉന്നയിക്കുന്ന കാര്യങ്ങൾ തെളിഞ്ഞാൽ ലിസ്റ്റിൻ ഇൻഡസ്ട്രി വിട്ട് പോകാൻ തയ്യാറാകുമോയെന്നും സാന്ദ്രാതോമസ് ലിസ്റ്റിനെ വെല്ലുവിളിച്ചു.
കൂടാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ യോഗ്യയാണെന്നും അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബൈലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും സാന്ദ്ര മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ആദ്യം പർദ്ദ ധരിച്ചെത്തി, രണ്ടാമത് വന്നപ്പോൾ പർദ്ദ കിട്ടിയില്ലേയെന്നും സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശത്തിനെതിരേയായിരുന്നു സാന്ദ്രയുടെ പ്രതികരണം.
യോഗത്തിന് പർദ്ദ ധരിച്ച് പോയത് എന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ്. സംഘടനയിലെ പ്രവർത്തനങ്ങൾക്കെതിരേയുള്ള എന്റെ പ്രതിഷേധമായിരുന്നു അത് എന്ന് സാന്ദ്ര പറഞ്ഞു.
എന്നാൽ വരണാധികാരിയും മാധ്യമങ്ങളുമുള്ള മറ്റൊരു പൊതുവേദിയിൽ പർദ്ദ ധരിച്ച് പോകണമായിരുന്നു വെന്നാണോ ലിസ്റ്റിൻ പറയുന്നതെന്നും സാന്ദ്ര ചോദിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സാങ്കേതിക കാരണം വെറുതേ പറഞ്ഞുകൊണ്ടാണ് എന്റെ പത്രിക തള്ളിയത്.
അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബൈലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.
ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ
തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’ തെരഞ്ഞെടുപ്പിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ. സൈബര്‍ ആക്രമണങ്ങൾക്കെതിരെയാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്.
മെമ്മറി കാര്‍ഡ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നുവെന്നും യൂട്യൂബ് ചാനലുകളിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എഎംഎംഎ തെരഞ്ഞെടുപ്പിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് കുക്കു പരമേശ്വരന്‍.
ശ്വേത മേനോനെതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി
എറണാകുളം: ശ്വേത മേനോനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകൻ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി.
സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍ ആണ് പരാതി നല്‍കിയത്.
എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുക എന്ന് ലക്ഷ്യമിട്ടാണ് ശ്വേതാ മേനോനെതിരെ മാര്‍ട്ടിന്‍ പരാതി നല്‍കിയതെന്നും
നിരോധിത അശ്ലീല സൈറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് പ്രചാരം നല്‍കി എന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ നടി ശ്വേത മേനോനെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശ്വേത അഭിനയിച്ച ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അവയില്‍ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.
പാലേരിമാണിക്യം, രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും കാമസൂത്രയുടെ പരസ്യവുമാണ് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
Summary: During the Producers Association election, Sandra Thomas challenged Listin Stephen, stating she would leave the film industry if any of her claims were proven false. She also dared Listin to quit the industry if her allegations were proven true.