പത്തനംതിട്ട: ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അട്ടത്തോട്പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്‌നാകരന്‍ ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് പിടികൂടി.
അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതക കേസിൽ ശാന്തയെ പമ്പ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.