11 ജില്ലകളിലും രണ്ട് താലൂക്കുകളിലും ഇന്ന് അവധി

11 ജില്ലകളിലും രണ്ട് താലൂക്കുകളിലും ഇന്ന് അവധി

തിരുവനന്തപുരം: കേരളത്തിലാകെ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ഉള്ളതിനാലാണ് ആണ് അവധി.

കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.

കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കുമാണ് അവധി.

എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല

മസ്‌കിന്‍റെ എക്സിന് പിന്നേം പണികിട്ടി

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് സേവനങ്ങൾ വീണ്ടും പണിമുടക്കി.

യു.എസ് ഉപഭോക്താക്കളാണ് ഇന്നലെ എക്സ് സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് പരാതിപ്പെട്ടത്.

എക്‌സില്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കനോ കഴിയുന്നില്ല, ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നിങ്ങനെ ഒട്ടനവധി പരാതികളാണ് സമീപ കാലങ്ങളിലുണ്ടായത്.

Read More: അയവില്ലാതെ സംഘർഷം; വൻ നഷ്ടങ്ങൾ നേരിട്ട് ഇറാനും ഇസ്രയേലും

അമേരിക്കയിലെ എക്‌സ് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടക്കാട്ടി ആയിരക്കണക്കിന് പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ ഇന്നലെ വൈകിട്ട് രേഖപ്പെടുത്തി.

യൂസര്‍മാര്‍ സമര്‍പ്പിക്കുന്ന പരാതികളുടെ മാത്രം കണക്കാണിത് എന്നതിനാല്‍, യഥാര്‍ഥത്തില്‍ എക്സ് സേവനങ്ങളില്‍ പ്രശ്നം നേരിട്ടവരുടെ എണ്ണം വേറെയാണ്.

മാര്‍ച്ച് ആദ്യം ലോക വ്യാപകമായി എക്‌സ് ആപ്പില്‍ വ്യാപകമായി പ്രശ്നങ്ങളില്‍ നേരിട്ടിരുന്നു. അന്നതിനെ സൈബര്‍ ആക്രമണം എന്ന് പഴിക്കുകയാണ് എക്സ് സിഇഒ ഇലോണ്‍ മസ്ക് ചെയ്തത്.

ഇതിന് ശേഷം മെയ് മാസത്തിലും എക്സ് സേവനങ്ങളില്‍ തകരാറുകൾ വന്നു. ഇന്നലെ ഏറെ നേരത്തിനു ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

രണ്ട് ദിവസം മുമ്പ് ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസില്‍ തകരാറുണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പ് ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസില്‍ തകരാറുണ്ടായിരുന്നു.

ആ​ഗോളതലത്തിൽ ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആഗോളതലത്തില്‍ തടസപ്പെട്ടു.

Read More: പോലീസ് വേഷത്തിൽ കൊലപാതകി; വിവരങ്ങൾ നൽകുന്നവർക്ക് 40 ലക്ഷം

സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ പലയിടത്തും ഉപഭോക്താക്കള്‍ തടസം നേരിട്ടത്. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രിയോടെ പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിള്‍ ഗ്ലൗഡിലുണ്ടായ ഔട്ടേജാണ് പ്രധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് ക്ലൗഡ്‌ഫ്ലെയര്‍ വക്താവിന്‍റെ പ്രതികരണം.

ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ല
എന്നാല്‍, ​ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും ക്ലൗഡ്‌ഫ്ലെയര്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഗൂഗിള്‍ ക്ലൗഡില്‍ സാങ്കേതിക പ്രശ്നം നേരിട്ടതിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഗൂഗിളിന്‍റെ പ്രതികരണം.

ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ഇന്ത്യയുൾപ്പെടെ ലോകത്ത് വിവിധ രാജ്യങ്ങളിൽ പണി മുടക്കി എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

നിരവധി എക്സ് ഉപയോക്താക്കൾക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈൻ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. ഇതോടെ വൻതോതിൽ ആശങ്കയുയർന്നു.

ആഗോള തലത്തിൽ സാങ്കേതിക തകരാറുകൾ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് നിലവിൽ എക്സ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

English Summary:

Due to heavy rainfall across Kerala, a holiday has been declared today for educational institutions in 11 districts and two taluks.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

Related Articles

Popular Categories

spot_imgspot_img