16-ാം വർഷത്തിലേക്ക് ചുവടുവെച്ച് അയർലണ്ടിലെ ആദ്യ ചെണ്ടമേള ടീം ‘ഡബ്ലിൻ ഡ്രംസ്’

ഡബ്ലിൻ: മനസ്സിന്റെ കോണിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന താള ബോധത്തിന്റെ ബലത്തിൽ 2009 ൽ അയർലണ്ടിൽ ആദ്യമായി ഡബ്ലിനിൽ നിന്നുള്ള 11പേർ ചേർന്ന് തുടക്കമിട്ട ‘ഡബ്ലിൻ ഡ്രംസ്’ 15 വർഷം പിന്നിടുകയാണ്. കലകളെയും, കലാകാരന്മാരെയും എന്നും പ്രോത്സാഹിപ്പിക്കുന്ന ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തോടെയായിരുന്നു ടീമിന്റെ അരങ്ങേറ്റം. രണ്ടാമത്തെ മേളമാകട്ടെ വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ പ്രോഗ്രാമിനും.

ആദ്യ പടിയായി കരിങ്കൽ കഷണങ്ങളിലും, പുളിമുട്ടിയിലും ചെണ്ട മേളത്തിന്റെ ആദ്യാക്ഷരങ്ങൾ സായത്തമാക്കി. നാട്ടിൽ നിന്നും ചെണ്ട അഭ്യസിച്ച ബിജു വൈക്കത്തിന്റെ നേതൃത്വത്തിൽ റോയി പേരയിൽ, ഷൈബു കൊച്ചിൻ, ജയൻ കൊട്ടാരക്കര,ഡൊമിനിക് സാവിയോ, ജോൺസൻ ചക്കാലക്കൽ, രാജു കുന്നക്കാട്ട്, ഉദയ് നൂറനാട്, റെജി കുര്യൻ,സെബാസ്റ്റ്യൻ കുന്നുംപുറം,സണ്ണി ഇളംകുളത്ത് തുടങ്ങിയവരായിരുന്നു ടീമംഗങ്ങൾ. ഇതിൽ സണ്ണി ഇളംകുളത്തിന്റെ ആകസ്മിക വേർപാട് ടീമിന് ഇന്നും ഒരു തീരാദുഃഖമാണ്.

പിന്നീട് ജോഫിൻ ജോൺസൻ, ബിനോയി കുടിയിരിക്കൽ, ബെന്നി ജോസഫ്, സിറിൽ തെങ്ങുംപള്ളിൽ, രാജൻ തര്യൻ പൈനാടത്ത്, ഷാലിൻ കാഞ്ചിയാർ,തോമസ് കളത്തിപ്പറമ്പിൽ, മാത്യൂസ് കുര്യാക്കോസ്,ബിനു ഫ്രാൻസീസ്, ലീന ജയൻ, ആഷ്‌ലിൻ ബിജു, റോസ് മേരി റോയി തുടങ്ങിയവരും ടീമിൽ ഇടം പിടിച്ചു. ഇടക്ക് ഫാ. ഡോ. ജോസഫ് വെള്ളനാലും ടീമിൽ സാനിധ്യം അറിയിച്ചിരുന്നു.

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ നടത്തിയ നിരവധി പരിപാടികൾക്ക് വാദ്യങ്ങളിലെ രാജാവായ ചെണ്ടമേളം അവതരിപ്പിക്കുവാൻ ഡബ്ലിൻ ഡ്രംസിനു സാധിച്ചു. തലാ സിവിക് തീയേറ്ററിൽ ക്ഷണിക്കപ്പെട്ട ഐറിഷ് ആരാധകർക്കു മുൻപിൽ ചെണ്ടമേളം അവതരിപ്പിച്ചപ്പോൾ കൈ നിറയെ സമ്മാനങ്ങളുമായാണ് അവർ യാത്രയാക്കിയത്.

കേരള ഹൌസ് കാർണിവലിനും ചെണ്ടമേളവും, ശിങ്കാരി മേളവും അവതരിപ്പിച്ചു.കോർക്ക്,ലിമറിക്ക്, നാസ്,ഗോൾവേ,പോർട്ട്‌ലീഷ്,ഡ്രോഹിഡ തുടങ്ങി അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ ഡബ്ലിൻ ഡ്രംസ് ചെണ്ടമേളം നടത്തിയിട്ടുണ്ട്.

താലാ സൈന്റോളജി സെൻററിൽ പ്രശസ്ത സിനിമാ നടൻ ടോവിനോ തോമസിന്റെ സാന്നിധ്യത്തിൽ എ ആർ എം സിനിമയുടെ പ്രൊമോഷനും മേളം അവതരിപ്പിച്ച് സദസ്സിനെ ഇളക്കിമറിക്കാനും ഈ ടീമിനായി. സൂപ്പർ ഡ്യൂപ്പർ ക്രീയേഷൻസ് നടത്തിയ വിധു പ്രതാപ്, ജ്യോൽസ്ന ഗാനമേളയിലും തരംഗം തീർക്കുവാൻ ഡബ്ലിൻ ഡ്രംസിനു സാധിച്ചു.

താൽ കിൽനമന ഹാളിലും വിവാഹാവസരങ്ങളിൽ ഹോട്ടലുകളിലും ആഷ്‌ലിൻ ബിജുവിന്റെ വയലിൻ മാസ്മരികതയിൽ ഫ്യൂഷൻ ചെണ്ട മേളം നടത്തുവാനും ടീമിന് കഴ്ഞ്ഞു. ഡബ്ലിൻ ഡ്രംസിന്റെ ശിങ്കാരിമേളവും ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായിരുന്നു.

താലയിലെയും, ലൂക്കനിലെയും തിരുനാളുകൾക്കും പ്രദക്ഷിണത്തിന് ചെണ്ടമേളം നടത്തിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ ഓണാഘോഷത്തിന്റെ ഭാഗമായി മേളം നടത്തിയിട്ടുണ്ട്. വർഷങ്ങളായി സെന്റ് പാട്രിക് ഡേ പെരേഡിൽ ചെണ്ടമേളം അവതരിപ്പിച്ചുകൊണ്ട് നിറസാനിധ്യമായിരുന്നു ടീം ഡബ്ലിൻ ഡ്രംസ്. കഴിഞ്ഞ വർഷങ്ങളിൽ സ്റ്റെപ്പാസൈഡ് പരേഡിന് മേളം അവതരിപ്പിച്ചെങ്കിൽ, ഈ വർഷം ഡൺലേരിയിൽ നടക്കുന്ന പരേഡിനാണ് ടീം ചെണ്ടമേളം കാഴ്ചവയ്ക്കാൻ ഒരുങ്ങുന്നത്.

ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ സഹകരണവും പ്രോത്സാഹനവും ടീമിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന അഭിവാജ്യ ഘടകമാണ്.
അയർലണ്ട് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നോക്ക് തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രദിക്ഷണത്തിന് ആദ്യമായി ചെണ്ടമേളം നടത്തുവാൻ സാധിച്ചതും ഒരു അനുഗ്രഹമായാണ് ടീം ഡബ്ലിൻ ഡ്രംസ് കാണുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

Related Articles

Popular Categories

spot_imgspot_img