അറിയാം ‘മാൾ ഓഫ് ദി വേൾഡി’നെക്കുറിച്ച്
ദുബായ്: ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത നഗരം ദുബായിൽ ഒരുങ്ങുന്നു. ‘മാൾ ഓഫ് ദി വേൾഡ്’ എന്ന പേരിൽ 48 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്.
രണ്ടുകോടിയിലധികം സന്ദർശകരെ പ്രതിവർഷം ആകർഷിക്കുകയും വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ് ‘മാൾ ഓഫ് ദി വേൾഡ്’ വഴി അധികൃതർ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിൽ എട്ട് ദശലക്ഷം ചതുരശ്ര അടി ഷോപ്പിംഗ് ഏരിയകൾ, ശൈത്യകാലത്ത് തുറക്കാൻ കഴിയുന്ന ഒരു താഴികക്കുടമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഗെയിം പാർക്ക്, തിയേറ്ററുകൾ, സാംസ്കാരിക പരിപാടികൾ, മെഡിക്കൽ ടൂറിസം, ഏകദേശം 20,000 ഹോട്ടൽ മുറികൾ എന്നിവയാണ് ഉൾപ്പെടുന്നത്.
2012 നവംബറിലാണ് മാൾ ഓഫ് ദി വേൾഡ് പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിലെ ഒരു മിക്സഡ് -യൂസ് ഡെവലപ്‌മെന്റായ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായാണ് ഇത് പദ്ധതിയിട്ടിരുന്നത്.
തുടർന്ന് 2016 ഓഗസ്റ്റിൽ, ദുബായ് ഹോൾഡിംഗ് മാൾ ഓഫ് ദി വേൾഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മാറ്റുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ
ദുബൈയിൽ എമർജൻസി പാതയിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം ( ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയിട്ട് ദുബൈ പോലീസ് .
ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് കാറും കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
ഡ്രൈവറെ കൂടുതൽ ശിക്ഷാ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സെഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.
ദുബൈയിൽ വാഹന ഉടമകൾക്ക് വമ്പൻ പണി നൽകി പുതിയ പരിഷ്‌കാരങ്ങൾ:
ദുബൈയിൽ വാഹന ഉടമകൾക്ക് അധിക ബാധ്യതയായി പുതുതായി വന്ന സാലിക് ( ടോൾ ) ഗേറ്റുകളും വർധിപ്പിച്ച പാർക്കിങ്ങ് ഫീസും.
സാധാരണക്കാരനായ ഒരു വാഹന ഉടമ മുൻവർഷത്തെ അപേക്ഷിച്ച് 800 ദിർഹം വരെ മാസം കൂടുതൽ നൽകേണ്ടി വരുന്നതായാണ് കണക്കുകൾ.
ഇന്ധനച്ചെലവും , സാലിക്, പാർക്കിങ്ങ് ഫീസുകളുടെ വർധനവുമാണ് ചെലവ് വർധിപ്പിച്ചത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കുകളാണ് ഇന്ധനച്ചെലവുകൾ വർധിപ്പിക്കുന്നത്.
ദിവസം രണ്ട് സാലിക് ഗേറ്റുകൾ എങ്കിലും ഒരു പ്രവാസി കടന്നു പോകേണ്ടി വരുന്നു. മാസം 550- 600 ദിർഹമെങ്കിലും സാലിക് ചാർജായി ചെലവാകുന്നുണ്ട്.
വാഹനത്തിന് വർഷാവർഷം വരുന്ന ഫിറ്റനെസ് ടെസ്റ്റുകൾക്കും ഉയർന്ന ഇൻഷ്വറൻസിനും വലിയ ചെലവുകളാണ്.
സാധാരണക്കാരായ പ്രവാസികൾക്ക് വാഹനച്ചെലവുകൾ താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രാദേശിക ദിനപ്പത്രമായ ഖലീജ് ടൈംസിനോട് പ്രവാസികളിൽ പലരും പ്രതികരിച്ചു.
Summary: Dubai is set to build the world’s first air-conditioned city, named “Mall of the World.” The ambitious project will span 48 million square feet, offering a climate-controlled environment with shopping malls, hotels, and entertainment zones.