ഒരു പീസ് ഉണക്ക മീൻ പോലുമില്ലാതെ എങ്ങനെയാ ചോറുണ്ണുന്നത്! മലയാളികളുടെ സ്ഥിരം പല്ലവിയാണിത്. ട്രോളിങ് നിരോധനം വന്നതോടെ പച്ചമീൻ കിട്ടാകനിയാണ്. പിന്നെയുള്ള ആശ്രയം ഉണക്കമീനാണ്. ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമമാണെന്നാണ് റിപ്പോർട്ട്. (Trawling ban; Dry fish price increase in the state)
ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർധനയാണ്. ഉണക്ക് നത്തലിന്‍റെ വില ഇരട്ടിയായി. 100ൽ നിന്ന് 200 രൂപയിലേക്കാണ് ഉയർന്നത്. ഉണക്ക മത്തിയുടെ വില 150ൽ നിന്ന് 300-320 രൂപയായി വർദ്ധിച്ചു. ഉണക്ക മുള്ളന്‍റേതാകട്ടെ 130 – 150ൽ നിന്ന് 300 – 350 രൂപയായി ഉയർന്നു.
ഇതോടെ ഉണക്കമീൻ വാങ്ങാതെ പലരും തിരിച്ചുപോവുകയാണ്. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ പച്ചമീനിനും ഉണക്കമീനിനും തീ വില തുടരുമെന്നാണ് മത്സ്യവിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം.
Read More: ഹെലികോപ്ടറിൽ പറന്നിറങ്ങി, മോഹൻലാലിന്റെ സ്റ്റൈലിഷ് എൻട്രി; ഉദ്ഘാടന ശേഷം ആരാധകരെ അമ്പരപ്പിച്ച് താരം
Read More: ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് സന്തോഷവാർത്ത; ഇനി മുടങ്ങില്ല; വിതരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം