ദുബായ്: മലയാളി യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് പ്രശ്‌നമുണ്ടാക്കിയത്. ഫ്ളൈ ദുബായ് വിമാനത്തിലാണ് സംഭവം. (Drunken Malayali passenger caused problem; Fly Dubai has returned the flight)
ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. ഇയാൾ ബഹളമുണ്ടാക്കിയതോടെ ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം ദുബായിൽ തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് ദുബായ് പൊലീസെത്തി ഇയാളെ വിമാനത്തിൽ നിന്നും ഇറക്കിക്കൊണ്ടു പോയ ശേഷമാണ് വിമാനം വീണ്ടും യാത്ര പുറപ്പെട്ടത്.
മറ്റുയാത്രക്കാർക്ക് ശല്യമായതോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷമാണ് ഇയാളെ ദുബായ് പോലീസ് കൊണ്ടുപോയത്. ഇതേ തുടർന്ന് രാവിലെ ഏഴോടെ കരിപ്പൂരിലെത്തേണ്ട വിമാനം പത്തരയോടെയാണ് എത്തിയത്.
പോത്തിനോട് ഈ ചതി വേണ്ടായിരുന്നു; ഒരു തുള്ളി മദ്യം കിട്ടാത്ത ഈ നാട്ടിൽ എങ്ങനെ നിൽക്കും; ദിവസവും കുടിച്ചിരുന്നത് അഞ്ചു കുപ്പി ബിയർ; മദ്യമില്ലാത്ത സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്തിൻ്റെ അവസ്ഥ