മൂലമറ്റം: മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് സ്ക്വാഡ് പിടികൂടി. മൂലമറ്റത്തു നിന്ന് പുലർച്ച നാലിന് തിരുവനന്തപുരത്തിന് പുറപ്പെടുന്ന ബസിലെ ഡ്യൂട്ടിക്കെത്തിയ കെ. മുരുകനെയാണ് പിടികൂടിയത്. മുരുകനെ സസ്‌പെൻഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവിസ് മുടക്കിയതിന് മൂലമറ്റം ഡിപ്ലെപ്പോയിലെ ഡ്രൈവർ സോജൻ പോളിനെയും സസ്‌പെൻഡ് ചെയ്തു.