മദ്യപിച്ചെത്തി, വരൻ ലക്കുകെട്ട് മണ്ഡപത്തിൽ കുഴഞ്ഞ് വീണു; വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി

ലക്നൗ : അമിതമായി മദ്യപിച്ച് ലക്കുകെട്ട വരൻ മാലയിടുന്നതിന് മുമ്പ് വിവാഹമണ്ഡപത്തിൽ കുഴഞ്ഞുവീണു. ഇതോടെ ക്ഷുഭിതയായ വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം.

മഹാതോയുടെ മകളും, കാസിർ ഭുള്ളയുടെ മകനുമായുള്ള വിവാഹം സാൽപൂർ ഗ്രാമത്തിൽ വച്ചാണ് തീരുമാനിച്ചത്. എന്നാൽ, വരൻ അമിതമായി മദ്യപിച്ചാണ് മണ്ഡപത്തിലെത്തിയത്.

പെൺകുട്ടിയുടെ കഴുത്തിൽ മാല ഇടുന്നതിനിടെ ലക്കു കെട്ട് വരൻ താഴെ വീഴുകയായിരുന്നു . ഇത് കണ്ട് പ്രകോപിതയായ വധു വിവാഹം വേണ്ടെന്ന് വച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോയി.

സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി . തുടർന്ന് വധുവിന്റെ വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ പണവും സാധനങ്ങളും വരന്റെ വീട്ടുകാർ തിരികെ നൽകി. വരനെ പോലീസ് അറസ്റ്റ് ചെയ്തു

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img