web analytics

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ; സംഭവം കോട്ടയത്ത്

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ; സംഭവം കോട്ടയത്ത്

കോട്ടയം: ബാർ സമയം കഴിഞ്ഞതിനാൽ പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരന് നേരെ മദ്യപൻ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. പുതുപ്പള്ളി കൈതേപ്പാലത്തെ ഒരു ബാറിലാണ് തിങ്കളാഴ്ച രാത്രി 11ഓടെ സംഭവം നടന്നത്.

സമയം കഴിഞ്ഞതിനാൽ ബിൽ അടച്ച് പുറത്തേക്ക് പോകണമെന്ന് ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോട് ജീവനക്കാരൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. ഇതിനെ തുടർന്ന് സംഘത്തിലെ രണ്ടുപേർ ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് വിവരം.

തർക്കത്തിനുശേഷം സംഘം ബാറിന് പുറത്തേക്ക് പോയെങ്കിലും അവരിൽ ഒരാൾ പാർക്കിങ് ഏരിയയിൽ നിന്ന് ജീവനക്കാരന് നേരെ തോക്കുചൂണ്ടി. സംഘത്തിലെ മറ്റ് രണ്ട് പേർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

അദ്ഭുതകരമായി ബാർ ജീവനക്കാരന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

ബാർ മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ബാറിലെ വനിതാ ജീവനക്കാരോടു സംഘത്തിലെ ചിലർ മോശമായി പെരുമാറിയതാണ് തർക്കത്തിനിടയാക്കിയതെന്നാരോപണവും ഉയർന്നിട്ടുണ്ട്.


English Summary

A bar employee in Kottayam narrowly escaped after a drunken man allegedly fired a shot at him following an argument over closing time. The incident occurred around 11 pm at a bar in Kaithapalam, Puthuppally.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം മുംബൈ: പിതാവുമായുണ്ടായ തർക്കത്തെ...

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ്...

Related Articles

Popular Categories

spot_imgspot_img