തിരുവനന്തപുരം: മിഠായി രൂപത്തിലുള്ള ലഹരി പാഴ്സൽ അയച്ചു നൽകിയ സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. നെടുമങ്ങാട്ട് നിന്നുമാണ് ഇവർ പിടിയിലായത്.
വട്ടപ്പാറയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്വകാര്യ ബോയ്സ് ഹോസ്റ്റലിൻ്റെ അഡ്രസിലേക്കായിരുന്നു പാഴ്സൽ എത്തിയത്. പാഴ്സൽ നൽകിയ പ്രശാന്ത്, ഗണേഷ്, ബന്ധു എന്നീ മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്.
ഒന്നും രണ്ടുമല്ല 105 ലഹരി മിഠായികളാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഡാൻസാഫ് ടീമാണ് മൂവർ സംഘത്തെ പിടികൂടിയത്.
മാട്രിമോണി സൈറ്റിൽ വ്യാജ ഐഡി, വിവാഹ വാഗ്ദാനം നൽകി പണം തട്ടൽ; യുവതി പിടിയിൽ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. കളമശ്ശേരി പോലീസാണ് യുവതിയെ പിടികൂടിയത്. തൃശ്ശൂർ എടക്കുളം പാളയംകോട് സ്വദേശി നിത (24)യാണ് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
‘വേ ടു നികാഹ്’ എന്ന ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ്യാജ അംഗത്വം എടുത്തായിരുന്നു യുവതിയുടെ തട്ടിപ്പ്. ആലപ്പുഴക്കാരിയായ യുവതിയെയാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയത്. 19 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് നടത്തി കൈക്കലാക്കിയത്.
യുവതിയും, ഭർത്താവും കൂടി ചേർന്നായിരുന്നു വിവാഹ തട്ടിപ്പ് നടത്തിയത്. എന്നാൽ കേസിൽ ഒന്നാം പ്രതിയായ നിതയുടെ ഭർത്താവ് വിദേശത്തായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാത്തത്.









