വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ

വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ

IDUKKI: ദേശീയപാത 66 നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായ ബേവിഞ്ച,മട്ടലായി, വീരമല കുന്നുകളിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഡ്രോൺ സർവ്വേ നടത്തും.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. നാളെ (ജൂൺ 19) വൈകിട്ട് മൂന്നിന് വീരമലക്കുന്ന് ,മട്ടലായികുന്ന് മേഖലകളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു.

അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശങ്ങൾ നൽകി.

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

വൈദ്യുതി ലൈനുകൾ തകരാർ ആയിട്ടുണ്ടെങ്കിൽ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അറിയിക്കണം. (വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ)

പുഴകളിലും മറ്റു ജലാശയങ്ങളിലും അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം. വിവിധ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ സജീവമായി പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

വീടുകളിലും കടകളിലും വെള്ളം കയറുന്നത് തടയുന്നതിനും മുൻകരുതൽ നടപടികൾ വേണം.

ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും വെള്ളക്കെട്ട് ഗതാഗതം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിന് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ പറഞ്ഞു.

ഓവുചാലുകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ചൊവ്വാഴ്ച വിള്ളൽ ഉണ്ടായ ചെറുവത്തൂർ കൊളങ്ങാട്ട് മലയിലെ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ് യോഗത്തിൽ അറിയിച്ചു.

ഈ പ്രദേശത്ത് ജനങ്ങളുടെ ഭീതി അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എ ഡി എം പി അഖിൽ ഹസാർഡ് അനലിസ്റ്റ് പി ശിൽപ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളായ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.

ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി…Read More

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വീണ്ടുമൊരു ട്വിസ്റ്റ്. പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്തുവന്നു.

കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ഹരികുമാർ മൊഴി നൽകിയത്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് ഇത്തരത്തിൽ മൊഴി പുറത്തുവന്നത്…Read More

Summary:
A drone survey will be conducted to check for cracks in the hills of Bevincha, Mattalai, and Veeramala following a landslide during the construction of National Highway 66.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വൻ ഗതാഗതക്കുരുക്ക്

ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വൻ ഗതാഗതക്കുരുക്ക് കൊച്ചി:...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള...

Related Articles

Popular Categories

spot_imgspot_img