ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഉത്തരവിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് അത്യപ്തി. അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം.
ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ ആരോപണം. ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ അതൃപ്തി തുടരുകയാണ്.
ഇന്ന് 80 പേർക്ക് സ്ലോട്ട് ഉണ്ടായിരുന്നെങ്കിലും 6 പേർ മാത്രമാണ് ടെസ്റ്റിന് എത്തിയത്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന അപേക്ഷകർക്ക് നിബന്ധന ബാധകമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഡ്രൈവിംഗ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം നിർബന്ധമാക്കി ശനിയാഴ്ചയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയത്. ഉദ്യോഗാർത്ഥികളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണമെന്നും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവർ രജിസ്റ്ററില്‍ ഒപ്പിടണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Read More: കുടുംബപ്രശ്നം; വർക്കലയിൽ ഭർത്താവ് തീകൊളുത്തിയ ഭാര്യയും മകനും മരിച്ചു
Read More: മഴ മുന്നറിയിപ്പിൽ മാറ്റം; മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കും; ഈ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്