ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് കണ്ടക്ടര്‍

ചെന്നൈ: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് പളനിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി പ്രഭുവാണ് മരിച്ചത്.

പളനി പുതുക്കോട്ടൈയിലാണ് സംഭവം. എന്നാൽ ഡ്രൈവര്‍ക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടറുടെ കൃത്യമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. കണ്ടക്ടർ കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു.

സംഭവ സമയത്ത് അന്‍പതിലധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുന്നതും തുടർന്ന് നടന്ന കാര്യങ്ങളുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പഴനിയില്‍ നിന്ന് പുതുക്കോട്ടയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസ് കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവറിന് ഹൃദയാഘാതം സംഭവിച്ചത്. പ്രഭു പെട്ടെന്ന് നെഞ്ചില്‍ പിടിക്കുകയും പിന്നാലെ ബോധംകെട്ടു വീഴുകയായിരുന്നു.

തുടർന്ന് വാഹനത്തിന്റെ വേഗത കുറച്ച് ഉടന്‍ തന്നെ ബസ് റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രഭു ഗിയര്‍ബോക്സിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട കണ്ടക്ടറും ചില യാത്രക്കാരും ചേര്‍ന്ന് പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കനത്ത മഴയിൽ അപകടം; തൃശൂരില്‍ ഇരുമ്പ് മേല്‍ക്കൂര തകർന്ന് റോഡിലേക്ക് വീണു

തൃശൂർ: തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകർന്ന് റോഡിലേക്ക് വീണു. നിരവധി യാത്രക്കാർ യാത്ര ചെയ്യുന്ന തിരക്കേറിയ റോഡിലേക്കാണ് മേല്‍ക്കുര വീണത്.

കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് പതിച്ചത്. അഞ്ചുനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. നിരവധി വാഹനങ്ങളാണ് ദിവസവും ഈ വഴി കടന്നുപോകുന്നത്.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡില്‍ വീണ മേല്‍ക്കൂര നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു.

കനത്ത മഴയായതിനാൽ തന്നെ റോഡിൽ വാഹനങ്ങൾ കുറവായിരുന്നെന്നും അതുകൊണ്ടാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു. തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വലിയ ഇരുമ്പു മേല്‍ക്കൂരയായതിനാൽ മുറിച്ചു മാറ്റാൻ സമയമെടുക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളിലൊന്നും ഇത്രയും വലിയ മേൽക്കൂരയില്ല. കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img