ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായവർക്ക് വേണ്ടിയുള്ള ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ അറിയിച്ചു. നാളെ റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും എന്നും എൽഎൽഎ പറഞ്ഞു.(Dredging in Shirur will not stop soon)
നേരത്തെ സ്‌പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കായാണ് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ വരുന്നത്. ഈശ്വര്‍ മല്‍പെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ നദിക്കടിയില്‍ നടക്കുന്ന പരിശോധനയില്‍ ലഭിക്കുന്നത് ടാങ്കര്‍ ലോറിയുടെ ഭാഗങ്ങളാണ് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം കാര്‍വാര്‍ എസ്പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്നതുമടക്കം ആരോപിച്ചാണ് മാല്‍പെ സംഘം മടങ്ങാൻ തീരുമാനിച്ചത്. കാര്‍വാര്‍ എസ്പി നാരായണ മോശമായി സംസാരിച്ചുവെന്നും താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് പൊലീസ് തടയുകയാണെന്നും മൽപെ ആരോപിച്ചു.