നെടുമങ്ങാട് : ഇന്ത്യൻ ഭരണഘടന മുഖ്യശില്പി, സാമ്പത്തിക വിദഗ്ദ്ധൻ, പ്രമുഖ അഭിഭാഷകൻ, തത്വചിന്തകൻ,സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ രാജ്യത്തിന് സംഭാവനകൾ നല്കിയ ഡോ.ബി.ആർ.അംബേദ്ക്കറുടെ 134-ാമത് ജയന്തി ആഘോഷവും, നെടുമങ്ങാട് സാംസ്കാരിക വേദി പ്രതിനിധികൾക്ക്
തെരഞ്ഞെടുക്കപ്പെട്ട പ്രദേശത്ത് വിതരണം ചെയ്യുവാൻ ഫലവൃക്ഷതൈ വിതരണവും നടത്തി.
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു.
വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.അഡ്വ നൗഷാദ് കായിപാടി മുഖ്യപ്രഭാഷണം നടത്തി.
പുലിപ്പാറ യൂസഫ്, ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് പ്രസന്നൻ, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയൻ, വെമ്പിൽ സജി, എ മുഹമ്മദ്, ജിജു. സി തുടങ്ങിയ ഭാരവാഹികൾ സംബന്ധിച്ചു.