മൂന്നാറിൽ ഡബിൾ ഡക്കർ ബസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കും ബസ് സുരക്ഷിതമല്ലെന്ന ടാക്‌സി മാഫിയയുടെ കുപ്രചരണങ്ങൾക്കുമിടെ കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ ബസ് നേടിയത് മികച്ച കളക്ഷൻ. സർവീസ് ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്.
2,99,200 രൂപയാണ് ഇതുവ രെയുള്ള വരുമാനം. യാത്രക്കാർക്ക് പുറംകാഴ്ച കൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ തട്ടിൽ 12 ഇരിപ്പിടമുണ്ട്. മുകളിൽ 38 പേർക്ക് ഇരിക്കാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാം. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ദിവസവും മൂന്ന് ട്രിപ്പുകളാണുള്ളത്. രാവിലെ ഒൻപതിന് മൂന്നാർ കെ.എസ്.ആർ.ടി. സി. ഡിപ്പോയിൽനിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചയ്ക്ക് 12-ന് തിരിച്ചെത്തും. തുടർന്ന് 12.30-ന് പുറപ്പെട്ട് 3.30-ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴിന് തിരികെയെത്തുന്നതാണ് സർവീസുകൾ.
മൂന്നാർ ഡിപ്പോയിൽനി ന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കും. കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും onlineksrtcswift.com ലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
ട്രിപ്പ് ആരംഭിക്കുന്നതി ന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. വിദേശ വിനോദസഞ്ചാരികളാണ് ഡബിൾ ഡെക്കർയാത്ര കൂടു തലും പ്രയോജനപ്പെടുത്തുന്നത്.
English summary: KSRTC double decker bus garnered the best collection