ബ്രെയിൻ ട്യൂമർ തിരിച്ചറിയാതെ പോകുന്നത് മരണത്തിലേക്ക് നയിച്ചേക്കാം……ശരീരം കാണിക്കുന്ന ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്…!

നമ്മുട ശരീരത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ട്യൂമർ. അത് ദോഷകരമല്ലാത്തതോ (കാൻസറിന് കാരണമാകാത്തത്) അല്ലെങ്കിൽ മാരകമായതോ ആകാം. തലച്ചോറിൻ്റെ ഏതു ഭാഗത്തും ഇവ വികസിക്കാം. ട്യൂമർ ചുറ്റുമുള്ള മസ്തിഷ്ക കോശങ്ങളിൽ സമ്മർദം ഉണ്ടാക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. ഇതിനായി ശരീരം നൽകുന്ന ഈ സൂചനകൾ അ​വ​ഗണിക്കരുത്. ഇവ ചിലപ്പോൾ ട്യൂമറിന് മുന്നോടിയായേക്കാം. Don’t ignore these 10 body symptoms

ഓർമപ്പിശക്

ഏകാ​ഗ്രത, ഓർമപ്പിശക്, ആശയക്കുഴപ്പം തുടങ്ങിയവ ബ്രെയിൻ ട്യൂമറിന്റെ മറ്റൊരു പ്രധാന ലക്ഷണമാകാം. തലച്ചോറിന് മുൻ ഭാ​ഗങ്ങളിൽ അല്ലെങ്കിൽ ടെമ്പറൽ ലോബുകളിലോ ഉള്ള മുഴകൾ വൈജ്ഞാനിക പ്രവർത്തനങ്ങളെ തകരാറിലാക്കും. ഇത് ചിന്താശേഷിയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കാം.

പെരുമാറ്റത്തിലുള്ള മാറ്റം

വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ മാനസികാവസ്ഥയിലോ പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധിക്കണം. പെരുമാറ്റത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഫ്രന്റൽ ലോബിനെ ട്യൂമർ ബാധിക്കുന്നതിന്റെ ലക്ഷണമാകാം. ക്ഷോഭം, വിഷാദം, അല്ലെങ്കിൽ വൈകാരിക പൊട്ടിത്തെറി എന്നിവയിലേക്ക് നയിക്കാം.

സ്ഥിരമായ തലവേദന

അതികഠിനമായതും വിട്ടുമാറാത്തതുമായ തലവേദന ബ്രെയിൻ ട്യൂമറിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്. രാവിലെ, വ്യായാമം ചെയ്യുമ്പോൾ, ചുമ അല്ലെങ്കിൽ തുമ്മൽ ഉള്ള സമയങ്ങൾ തലവേദനയുടെ തീവ്രത വർധിക്കാം. ട്യൂമറിന്റെ വളരുന്നതിൽ നിന്നുള്ള സമ്മർമാണ് ഈ അവസ്ഥയ്ക്ക് കാരണം.

കോച്ചിപിടിത്തം

ശരീരം മുഴുവൻ കോച്ചിപ്പിടിക്കുന്ന ഒരു തരം അനുഭവം ഇടയ്ക്കിടെ ഉണ്ടാകുന്നത് ബ്രെയിൻ ട്യൂമറിന്റെ സൂചനയാകാം. ട്യൂമറുകൾ മസ്തിഷ്ക കോശങ്ങളെ പ്രകോപിപ്പിക്കുകയും അസാധാരണമായ വൈദ്യുത പ്രവർത്തനത്തിന് കാരണമാകുകയും ചെയ്യും. ഇത് ശരീരം കോച്ചിപ്പിടിക്കാനും പേശി വിറവലിനും കാരണമാകും.

കാഴ്ചയിലെ മാറ്റങ്ങൾ

കാഴ്ച മങ്ങൽ, ഡബിൾ വിഷൻ, ഭാഗികമായോ പൂർണ്ണമായോ കാഴ്ച നഷ്ടപ്പെടുന്നതും ചിലപ്പോൾ ബ്രെയിൻ ട്യൂമറിൻ്റെ ലക്ഷണമാകാം. ഒപ്റ്റിക് നാഡിയിലോ അതിന് സമീപത്തോ സമ്മർദം ഉണ്ടാകുന്നത് കാഴ്ചയെ തകരാറിലാക്കുകയും കാഴ്ച വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ഓക്കാനം, ഛർദ്ദി

കാരണമായുള്ള ഓക്കാനം, ഛർദ്ദി മസ്തിഷ്ക ട്യൂമർ മൂലമുണ്ടാകുന്ന ഇൻട്രാക്രീനിയൽ മർദം വർധിക്കുന്നതിൻ്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ രാവിലെ കൂടുതൽ വഷളാകുന്നു.

ബാലൻസ് നഷ്ടപ്പെടാം

ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, ചലനങ്ങൾ ഏകോപിപ്പിക്കാൻ പ്രയാസം എന്നിവ സെറിബെല്ലത്തെയോ അല്ലെങ്കിൽ ബ്രെയിൻസ്റ്റബ് ട്യൂമർ ബാധിക്കുമ്പോഴാണ് ഇത് സംഭവിക്കുക.

സംസാരിക്കാൻ ബുദ്ധിമുട്ട്

അവ്യക്തമായ സംസാരം അല്ലെങ്കിൽ വാക്കുകൾ മനസ്സിലാക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ബുദ്ധിമുട്ട് എന്നിവ ഭാഷാ സംസ്കരണത്തിന് ഉത്തരവാദികളായ മസ്തിഷ്കത്തിൻ്റെ ഭാഗങ്ങളിൽ ട്യൂമറുകളുടെ ഫലമായി ഉണ്ടാകാം.

മരവിപ്പ്

ശരീരത്തിൻ്റെ ഒരു വശത്ത് ബലഹീനത അല്ലെങ്കിൽ മരവിപ്പ് മോട്ടോർ കോർട്ടക്സിനെ ബാധിക്കുന്ന ട്യൂമർ മൂലമാകാം. ഈ ലക്ഷണം പലപ്പോഴും സ്ട്രോക്കിനോട് സാമ്യമുള്ളതാണ്.

കേൾവി പ്രശ്നങ്ങൾ

കേൾവിക്കുറവ്, ചെവിയിൽ മുഴക്കം എന്നിവ തലയോട്ടിയിലെ ഞരമ്പുകൾക്ക് സമീപമുള്ള ട്യൂമർ വളരുന്നതിന്റെ സൂചനയാകാം. ട്യൂമർ വളരുന്നതിനനുസരിച്ച് ഈ ലക്ഷണങ്ങൾ ക്രമേണ വികസിച്ചേക്കാം.

ജനിതകമാറ്റങ്ങൾ, റേഡിയേഷൻ എക്സ്പോഷർ തുടങ്ങിയവ ബ്രെയിൻ ട്യൂമർ വികസിക്കാൻ കാരണമായേക്കാം. നേരത്തെയുള്ള രോ​ഗനിർണയം വൈജ്ഞാനികവും ശരീരികവുമായ പ്രവർത്തനങ്ങളെ ബാധിക്കുന്നതിൽ നിന്ന് തടയാന്‍ സഹായിക്കും.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു ടെൽ അവീവ്: ദോഹയിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച്...

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു ഗൂഡല്ലൂർ ഓവേലിയിലെ...

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക്...

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പല കാര്യത്തിന്...

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

Related Articles

Popular Categories

spot_imgspot_img